പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ബേശരം എന്ന ഗാനം പുറത്തത്തെിയത്. മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനം 19 മില്യണില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുന്ന ഗാനത്തില്‍ അതീവ ഗ്ലാമറസ് ആയാണ് ദീപിക പദുക്കോണും ഷാരൂഖ് ഖാനും എത്തുന്നത്.
എന്നാല്‍ ഈ ഗാനത്തിനും ഷാരൂഖിനും എതിരെ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഡിസംബര്‍ ആദ്യം ഷാരൂഖ് മക്കയില്‍ എത്തി ഉംറ നിര്‍വ്വഹിച്ചിരുന്നു. ഉംറ ചെയ്തതിന് ശേഷം ഇത്തരം സീനുകളില്‍ അഭിനയിച്ചു എന്നാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഉയരുന്ന വിമര്‍ശനം.
‘ഉംറ കഴിഞ്ഞെത്തിയ ഷാരൂഖ് ഖാന് ചിത്രം ഉടന്‍ റിലീസ്’ എന്ന ക്യാപ്ഷനോടെ ഒരു ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ഷാരൂഖിനെതിരെ വിദ്വേഷ കമന്റുകളാണ് എത്തുന്നത്. ‘ഔറത്ത് കാണിച്ച് നടക്കുന്ന പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് അഭിനയിച്ചതിന്റെ പാപം തീരനാണ് പുള്ളി ഉംറ ചെയ്തത്’ എന്നാണ് ചില വിദ്വേഷ കമന്റുകള്‍.
എന്നാല്‍ ഷാരൂഖ് ഖാനെയും സിനിമയെയും പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. ‘ഷാരൂഖ് ഖാന് ഫിലിം റിലീസ് എന്ന് മാത്രം മതി. അത് മതവുമായി ബന്ധപ്പെടുത്തണ്ട’ എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്. അതേസമയം, അടുത്ത വര്‍ഷം ജനുവരി 25ന് ആണ് പത്താന് റിലീസിന് ഒരുങ്ങുന്നത്.
‘ഓം ശാന്തി ഓം’, ‘ബില്ലു ബാര്‍ബര്‍’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നിവയ്ക്ക് ശേഷം ഷാരൂഖ് ഖാന്ദീപിക ടീം ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് പത്താന്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...