Malayalam
നടി പാർവതിയുടെ സംവിധാനത്തിൽ സിനിമയൊരുങ്ങുന്നു
നടി പാർവതിയുടെ സംവിധാനത്തിൽ സിനിമയൊരുങ്ങുന്നു
നടി പാർവതി സംവിധായകയാകുന്നു. രണ്ട് മാസത്തെ കോഴ്സിനായി സംവിധാനം പഠിക്കാൻ അടുത്ത മാസം യു. എസിലേക്ക് പോവും. അതെ സമയം തന്നെ പുതിയ പ്രൊജക്റ്റുകൾ താരം ഏറ്റെടുത്തി ട്ടില്ലെന്നാണ് റിപ്പോർട്ട്. പാർവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിൽ മലയാളത്തിലെ ഒരു യുവനടൻ പ്രധാന വേഷത്തിൽ എത്തും ശക്തമായ ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് സൂചന
പോയ വർഷം മികച്ച ചിത്രങ്ങളാണ് പാർവതി സമ്മാനിച്ചത്. ഓരോ ചിത്രങ്ങളിലൂടെയും അത്ഭുത പെടുത്തുന്ന താരം കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു മനു അശോകൻ ഒരുക്കിയ ഉയരെ. മലയാളത്തിൽ മാത്രം ഒതുങ്ങാതെ ഈ വർഷം തമിഴിയിലും തന്റെ ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർവതി
അതേസമയം സിദ്ധാർത്ഥ് ശിവയുടെ വർത്തമാനം, വേണുവിന്റെ രാച്ചിയമ്മ, അതിഥി വേഷത്തിൽ എത്തുന്ന ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് പാർവതി പൂർത്തിയാക്കിയ ചിത്രങ്ങൾ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ രാച്ചിയമ്മ ആയി കിടിലൻ മേക് ഓവറിൽ ആണ് പാർവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലാണ്.
parvathy thiruvotte
