Connect with us

ശ്രീനിവാസൻ പറഞ്ഞതിന് താൻ ഒരു വിലയും കൊടുക്കുന്നില്ല – പാർവതി

Malayalam

ശ്രീനിവാസൻ പറഞ്ഞതിന് താൻ ഒരു വിലയും കൊടുക്കുന്നില്ല – പാർവതി

ശ്രീനിവാസൻ പറഞ്ഞതിന് താൻ ഒരു വിലയും കൊടുക്കുന്നില്ല – പാർവതി

ശ്രീനിവാസനെതിരെ പ്രതികരിച്ച് പാർവതി . സിനിമയിൽ സ്ത്രീ – പുരുഷ വെത്യാസമില്ലെന്ന ശ്രീനിവാസന്റെ കമന്റിനോടാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കമന്റിന് താന്‍ ഒരുവിലയും കൊടുക്കുന്നില്ലെന്നും, ശ്രീനിവാസന്‍ പറഞ്ഞത് അപ്രസക്തമാണെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

‘അത്തരം ഒരു കമന്റിന് ഉത്തരം പറഞ്ഞ് അതിനെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ആ കമന്റിന് ഞാന്‍ ഒരു വിലയും കൊടുക്കുന്നില്ല. അപ്രസക്തമാണ് ആ കമന്റ്. സത്യമാണ് പ്രസക്തം. ആ സത്യം എല്ലാവരുടെയും മുന്നില്‍ തുറന്നുവച്ചിട്ടുള്ളതാണ്. അത് സുവ്യക്തവുമാണ്’-പാര്‍വതി പറഞ്ഞു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ലെന്നും മലയാള സിനിമയില്‍ ആണ്‍ പെണ്‍ വിവേചനമില്ലെന്നും അടുത്തിടെ ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു.

അതേസമയം, ഫെമിനിച്ചി എന്ന വിളി താന്‍ ഏറ്റെടുക്കുകയാണെന്നും ഏറ്റവും ബെസ്‌റ്റായ ഒരു വിളിയായാണ് അത് തനിക്ക് തോന്നുന്നതെന്നും പാര്‍വതി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഫാന്‍സ് അസോസിയേഷനുകളെയും പാര്‍വതി വിമര്‍ശിക്കുന്നുണ്ട്. ‘ഞാനും ചിലരുടെയൊക്കെ ഫാനാണ്. എന്നുകരുതി, ആരാധന മൂത്ത് പറയുന്നതെന്തും കണ്ണുമടച്ച്‌ വിശ്വസിക്കുന്ന അന്ധമായി ഒരാളെ ഫോളോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. ഫാന്‍സ് അസോസിയേഷന്‍ എന്നു പറയുന്ന സംഭവം, പലരും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടൊന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണ് സംഭവിക്കുന്നത്’- പാര്‍വതി പറയുന്നു.

parvathy against sreenivasan’s comment

More in Malayalam

Trending

Recent

To Top