Malayalam Breaking News
ആ മൂന്നുപേരുടെ ചിത്രത്തിൽ സ്ക്രിപ്റ്റ് പോലും നോക്കാതെ അഭിനയിക്കും – പാർവതി
ആ മൂന്നുപേരുടെ ചിത്രത്തിൽ സ്ക്രിപ്റ്റ് പോലും നോക്കാതെ അഭിനയിക്കും – പാർവതി
By
മലയാള സിനിമയിലെ മികച്ച നടിയെന്ന പേര് വൈകിയെങ്കിലും നേടിയെടുത്ത നടിയാണ് പാർവതി തിരുവോത്ത് . ഇടക്ക് ഒന്ന് ഇടവേള വന്നെങ്കിലും സിനിമയിൽ വീണ്ടും സജീവമാകുകയാണ് പാർവതി . ഈ വര്‍ഷം പുറത്തിറങ്ങിയ ഉയരെ, വൈറസ് എന്ന രണ്ട് വിജയചിത്രങ്ങളിലൂടെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് പാര്‍വതി. ഈ ചിത്രങ്ങളിലെ പാര്‍വതി കഥാപാത്രങ്ങള്‍ ഏറെ പ്രശംസയാണ് നേടി കൊടുത്തിരിക്കുന്നത്.
ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന പാര്‍വതി എന്നാല്‍ മൂന്നു പേരുടെ സിനിമകളില്‍ സ്ക്രിപ്റ്റ് പോലും നോക്കാതെ അഭിനയിക്കുമെന്നാണ് പറയുന്നത്. ബോബി സഞ്ജയ്, അഞ്ജലി മേനോന്, ആഷിക് അബു എന്നിവരുടെ ചിത്രങ്ങളിലാണ് പാര്‍വതിയ്ക്ക് അത്രമേല്‍ ഉറപ്പുള്ളത്. ഇവര്‍ മൂന്നു പേര്‍ക്കും തങ്ങള്‍ എന്താണ് തങ്ങളുടെ ചിത്രങ്ങളിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് നല്ല ധാരണ ഉണ്ടെന്നും അത് കൊണ്ട് തന്നെ ധൈര്യമായി ഇവരുടെ ചിത്രങ്ങള്‍ ചെയ്യാം എന്നുമാണ് പാര്‍വതി അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങളില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഉയരെയ്ക്ക് തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ ടീമായിരുന്നു. ആഷിഖ് അബുവായിരുന്നു വൈറസിന്റെ സംവിധായകന്. ഈ ചിത്രങ്ങളിലെ പാര്‍വതി കഥാപാത്രങ്ങള്‍ എന്നും സിനിമാ പ്രേമികളുടെ മനസില്‍ തങ്ങി നില്ക്കാന് പാകത്തിനുള്ളവയാണെന്നതാണ് സത്യം.
parvathy about her favourite directors
