Malayalam Breaking News
മമ്മൂട്ടിയും ദുല്‍ഖറും ആ കാര്യത്തില്‍ ഒരു പോലെയാണ്: പാര്‍വ്വതി
മമ്മൂട്ടിയും ദുല്‍ഖറും ആ കാര്യത്തില്‍ ഒരു പോലെയാണ്: പാര്‍വ്വതി
മമ്മൂട്ടിയും ദുല്‍ഖറും ആ കാര്യത്തില്‍ ഒരു പോലെയാണ്: പാര്‍വ്വതി
ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒരു കാര്യത്തില്‍ ഒരുപോലെയാണെന്ന് നടി പാര്‍വ്വതി. ഒരു സ്വകാര്യ ചാനല്‍ പരിപാടിയ്ക്കിടെ ദുല്‍ഖറിനെ കുറിച്ച് പറയുന്നതിനിടെയാണ് പാര്‍വ്വതി മമ്മൂട്ടിയെ കുറിച്ചും പറഞ്ഞത്. ഞാന്‍ എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുല്‍ഖറെന്നും സൂപ്പര്‍സ്റ്റാറോ സ്റ്റാറോ ആയി കഴിഞ്ഞാല്‍ ചിലര്‍ പ്രതീക്ഷിക്കുന്ന ഈ ഞാനെന്ന ഭാവം, ജാഡ ഇതൊന്നും ദുല്ഖറിനില്ലെന്നും പാര്‍വ്വതി പറയുന്നു.
ഞാന്‍ സിനിമാ കുടുംബത്തില്‍ നിന്ന് വന്നയാളല്ല. പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തില്‍ നിന്ന് വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത കൂളായുള്ള വ്യക്തിത്വമാണ് ദുല്ഖറിനെന്നും പാര്‍വ്വതി പറയുന്നു. എന്റെ ആദ്യ മള്‍ടിസ്റ്റാര്‍ ചിത്രമെന്ന് പറയുന്നത് ബാംഗ്ലൂര്‍ ഡെയ്സാണ്. നേരത്തെ ഞാന്‍ ചെയ്തത് ഒരൊറ്റ നടനോടൊപ്പമാണ്. ഇവിടെ എല്ലാ ദിവസവും ഫഹദും നിവിനും നസ്രിയയും ദുല്‍ഖറും ഒപ്പമുണ്ടാകും. ഡിസ്നി ലാന്‍ഡ് പോലെയാണ് എനിക്ക് ആദ്യം ഇതൊക്കെ അനുഭവപ്പെട്ടത്. എനിക്ക് അവിടെ സേറ എന്ന കഥാപാത്രം കിട്ടി, ഞാന്‍ അതിനെക്കുറിച്ച് ആധികാരികമായി ചിന്തിച്ച് ഇരിക്കുമ്പോള്‍ ഇവര്‍ വന്ന് എന്നെ പറ്റിക്കാന്‍ നോക്കുന്നു, ബഹളം ഉണ്ടാക്കുന്നു. ഞാന്‍ സെറ്റില്‍ ഇരിക്കുമ്പോള്‍ വളരെ ശാന്തനായി കൂളായി യാതൊരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് രസിപ്പിച്ച് ദുല്‍ഖര്‍ നടക്കും. ഇടയ്ക്ക് എന്റെ അടുത്ത് വന്ന് തമാശകള്‍ പറയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷനും ബലൂണ്‍ പൊട്ടുന്നതു പോലെ പോകുമെന്നും പാര്‍വ്വതി പറയുന്നു.
ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാത്തിനെയും വളരെ ലൈറ്റ് ആയാണ് കാണുന്നത്. അത് സിനിമയില്‍ മാത്രമല്ല. ഞാന്‍ ഒരു ഷോ ചെയ്തപ്പോള്‍ ദുല്‍ഖര്‍ അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് പല സംഭവങ്ങള്‍ കൊണ്ടും ഞാന്‍ വല്ലാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. പാറൂ, അത് കാര്യമാക്കണ്ട എന്നു പറഞ്ഞ് ദുല്‍ഖര്‍ മറ്റെന്തെങ്കിലും വിഷയം സംസാരിക്കും. സീരിയസ് ആയി ഇരിക്കാതെ സന്തോഷം പകരാന്‍ ദുല്‍ഖറിന് സാധിക്കും. അദ്ദേഹത്തിന്റെ ആ ഒരു കാരക്റ്റര്‍ ഞാന്‍ ഏറെ അഭിനന്ദിക്കുന്നു. മമ്മൂക്കയും ദുല്‍ഖറും അങ്ങനെ തന്നെയാണെന്നും പാര്‍വ്വതി പറയുന്നു.
Parvathy about Dulquer Mammootty
