എനിക്ക് ഉര്‍വശി ചേച്ചിയെ പോലെ ആവാന്‍ കഴിയും; പാര്‍വതി തിരുവോത്ത്
ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. കൂടത്തായി കൊ ലപാതകങ്ങളെ ആസ്പദമാക്കിയുള്ള ‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ഇതിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഉര്‍ലശിയും പാര്‍വതിയും.
ഇത്തരത്തിലൊരു പരിപാടിയില്‍ സംസാരിക്കവെ ഉര്‍വശിയെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ഉര്‍വശിയുടെ ജെ. ബേബി എന്ന ചിത്രത്തിലെ പ്രകടനം കണ്ട് താന്‍ താന്‍ കരഞ്ഞുപോയെന്നാണ് പാര്‍വതി പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ; ‘ഉര്‍വശി ചേച്ചി തുടക്കം മുതല്‍ അഭിനയിച്ചിട്ടുള്ള പല സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും എനിക്ക് സംസാരിക്കാന്‍ കഴിയും. പക്ഷെ ഈയടുത്ത് ഞാന്‍ ജെ. ബേബി കണ്ടു. ചേച്ചിയോട് ഞാന്‍ പറഞ്ഞിട്ടില്ല ജെ. ബേബിയെ പറ്റി.
കാരണം ആ ചിത്രത്തിലെ ചേച്ചിയുടെ അഭിനയം എന്നെ ഇല്ലാതാക്കി. എത്രത്തോളം എന്ത് ടെക്‌നിക്ക് ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെങ്കിലും അതില്‍ ചേച്ചി ഹെല്‍പ് ലെസ് ആയി നോക്കി നില്‍ക്കുന്ന ഒരു ഷോട്ടുണ്ട്. എനിക്കത് ഇപ്പോള്‍ പറയുമ്പോഴും കരച്ചില്‍ വരും. പക്ഷെ എങ്ങനെയാണ് ജെ. ബേബി എന്ന കഥാപാത്രം ഞാനുമായിട്ട് കണക്റ്റ് ആവുന്നത് എന്നാണ്.
അങ്ങനെയൊരു ജീവിതം ഞാന്‍ അറിഞ്ഞിട്ടേയില്ല. എനിക്കൊരുപാട് പ്രതീക്ഷ നല്‍കുന്ന കാര്യം എന്താണെന്ന് അറിയുമോ. എനിക്ക് ഉര്‍വശി ചേച്ചിയെ പോലെ ആവാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്.
ആ ഇന്നസെന്റ്‌സ് നഷ്ടപ്പെടാതെ ഈ ജോലിയോടുള്ള ഇമോഷന്‍ നഷ്ടപ്പെടാതെ മുന്നോട്ട് പോവാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട് എന്നുമാണ് പാര്‍വതി പറയുന്നത്.
2018ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊഴുക്ക്.
ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പി യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
