Actress
പാർവതി നായർ വിവാഹിതയാകുന്നു
പാർവതി നായർ വിവാഹിതയാകുന്നു
നടി പാർവതി നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് നടി തന്നെയാണ് വിവാഹിതയാകുന്നുവെന്നുള്ള കാര്യം അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരനുമായ ആശ്രിതാണ് ഭാവി വരൻ. ഫെബ്രുവരി ആറിനാണ് വിവാഹം. ചെന്നൈയിൽ വെച്ച് നടക്കുന്ന വിവാഹം തമിഴ്-തെലുങ്ക് രീതിയിലാകും നടക്കുക.
ശേഷം കേരളത്തിൽ ഒരു റിസപ്ഷൻ നടത്തുമെന്നും നടി വ്യക്തമാക്കി. . എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഡേറ്റിംഗ് ആരംഭിക്കുകയുമായിരുന്നുവെന്നുമാണ് നടി പറഞ്ഞത്. മാത്രമല്ല, ആശ്രിതിന് സിനിമ മേഖലയുമായി യാതൊരു ബന്ധവുമില്ലെന്നും പാർവതി പറഞ്ഞു.
അതേസമയം, വികെ.പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസാണ് പാർവതിയുടെ ആദ്യ ചിത്രം. കൂടാതെ ജയിംസ് ആൻഡ് ആലീസ്, നീരാളി, ഉത്തമ വില്ലൻ, സീതാക്കത്തി, നിമിർ, ഗോട്ട്, യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ എന്ന് തുടങ്ങിയവയാണ് നടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
