Malayalam
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുട്ടിത്താരം.. പാറുക്കുട്ടിയുടെ ചിത്രങ്ങൾ വൈറൽ!
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുട്ടിത്താരം.. പാറുക്കുട്ടിയുടെ ചിത്രങ്ങൾ വൈറൽ!
ടെലിവിഷന്‍ രംഗത്ത് കൂടുതല്‍ ആരാധകരുളള എറ്റവും പ്രായം കുറഞ്ഞ താരമാണ് പാറുക്കുട്ടി. പരമ്പരയില്‍ എത്തി കുറച്ചുകാലം കൊണ്ട് തന്നെ നിരവധി ആരാധകരെയും ലഭിച്ചിരുന്നു പാറുക്കുട്ടിക്ക്. തിരിച്ചുവരവിലും പാറുക്കുട്ടിയ്ക്ക് മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. അതേസമയം വ്യത്യസ്തമാര്‍ന്ന സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്.
പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡുകളിലെല്ലാം കുട്ടിതാരത്തെ തിരക്കി ആരാധകര്‍ എത്താറുണ്ട്. പാറുക്കുട്ടിയുടെ ചിരിയും കുസൃതികളുമെല്ലാം തന്നെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. അതേസമയം പാറുക്കുട്ടിയുടെതായി സോഷ്യല്‍ മീഡിയയില്‍ വന്ന പുതിയ വിശേഷം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ചിരിക്കുകയാണ് കുട്ടിത്താരം.
അച്ഛന്‍ അനില്‍ കുമാറിന്റെ മടിയിലിരുന്ന് ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന പാറുക്കുട്ടിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. വീടിനടുത്തുളള ക്ഷേത്രത്തില്‍ വെച്ചായിരുന്നു പാറുക്കുട്ടി വിദ്യാരാംഭം കുറിച്ചത്. അക്ഷരുടെ ലോകത്തേക്ക് എത്തുന്ന കുട്ടിത്താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
parukutty
