Tamil
താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ
താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാർത്ഥിപൻ സംസാരിച്ചത്. സുഹാസിനിക്ക് അഹങ്കാരമാണെന്നാണ് നടൻ പറഞ്ഞത്.
50 വസസായ വിവരം സുഹാസിനി തന്നെ ഫോണിൽ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാർത്ഥിപൻ പറയുന്നത്. സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാൽ താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, ‘പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി’ എന്ന്.
നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം എന്നാണ് പാർത്ഥിപൻ പറഞ്ഞത്.
1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടി. ഭർത്താവും പ്രശസ്ത സംവിധായകനുമായ മണിരത്നവും സഹോദരൻ ജി.ശ്രീനിവാസനും ചേർന്നു നടത്തുന്ന ‘മദ്രാസ് ടാക്കീസ്’ എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തു സജീവമാണ് സുഹാസിനി.
