Tamil
ലോക്ക് ഡൗണ്‍ നേട്ടങ്ങള്‍ പങ്കുവെച്ച് പാര്ത്ഥിപന്…
ലോക്ക് ഡൗണ്‍ നേട്ടങ്ങള്‍ പങ്കുവെച്ച് പാര്ത്ഥിപന്…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വലിയ നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് നടന് പാര്ത്ഥിപന് പറയുന്നു. കുടുംബത്തോടൊപ്പം ആളുകള്‍ ചെലഴിക്കുന്നു. ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതോടെ കുടുംബാംഗങ്ങളും സന്തോഷത്തിലാണെന്നും പാര്ത്ഥിപന് പറയുന്നു.
അതിനേക്കാളേറെ വേറൊരു വലിയ നേട്ടം കൂടി ലോക്ക് ഡൗണിലൂടെ സമ്മാനിച്ചുവെന്നും പറയുന്നു. മദ്യപാന ശീലത്തില്‍ നിന്ന് നിരവധി ആളുകള്‍ വിടുതല്‍ നേടിയെന്നതാണ് ആ നേട്ടമെന്ന് പാര്ത്ഥിപന് പറയുന്നു. ആളുകള്‍ മദ്യപിക്കുന്നത് നിര്‍ത്തുകയും ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാട്ടിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി താനും ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്നും പാര്ത്ഥിപന് പറഞ്ഞു. ശരീരം നന്നായിരിക്കുന്നതിന് വേണ്ടി ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വ്യായാമം ചെയ്യാന്‍ നിര്‍ബന്ധിതനായെന്നും താരം വ്യക്തമാക്കി.
Parthiban
