Connect with us

ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാല്‍ കാര്യമില്ല, അവളുടെ കഴിവുകള്‍ എല്ലാം നശിച്ചു പോകും; ഒരു കമ്പി, അത് ചുമ്മാതിരുന്നാല്‍ തുരുമ്പ് പിടിക്കും, എന്നാല്‍ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി ഇരുന്നാല്‍ അത് തുരുമ്പിക്കില്ല, അത് പോലൊണ് മഞ്ജുവെന്ന് പാര്‍ത്ഥിപന്‍

News

മലയാളിളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ മഞ്ജുവിനെ കുറച്ചു പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറുന്നത്. ഇതിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായി മാറുന്നത്.

നല്ലൊരു സിനിമ ആസ്വാദകന് മാത്രമേ നല്ലൊരു അഭിനേതാവ് ആകാന്‍ സാധിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ത്ഥിപന്‍ സംസാരിച്ചു തുടങ്ങുന്നത്. മഞ്ജു വാര്യരും ഞാനും തമ്മില്‍ മുന്‍ പരിചയം ഇല്ല. എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോണ്‍ നമ്പര്‍ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. ഒത്ത സെറിപ്പ് എന്ന സിനിമ അവര്‍ കണ്ടിട്ടില്ല എന്ന് തോനുന്നു. കണ്ടിരുന്നെങ്കില്‍ അവര്‍ എന്നെ വിളിച്ചു അഭിനന്ദിച്ചേനെ.

നമ്ബര്‍ അല്ല എന്റെ ഫോണ്‍ തന്നെ തരാം നിങ്ങള്‍ നേരിട്ട് ഡയല്‍ ചെയ്‌തോളൂ എന്നും ചിരിച്ചുകൊണ്ട് ആദ്ദേഹം പറയുന്നു. ഇങ്ങനെ ഞാന്‍ എന്തുകൊണ്ട് പറഞ്ഞു എന്നാല്‍ ഒരു സിനിമ കണ്ടു സിനിമ നല്ലത് ആണെന്ന് പറയാന്‍ ഒരു നല്ല മനസ്സ് വേണം. അതാണ് നമ്പര്‍ തേടി കണ്ടുപിടിച്ചു എന്നെ വിളിച്ചത്.

തമിഴ് നാട്ടില്‍ കൃപാനന്ദ വാര്യര്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. കൃപാനന്ദവാര്യരും മഞ്ജുവും തമ്മില്‍ വലിയ വ്യത്യസം ഒന്നുമില്ല, കൃപാനന്ദ വാര്യര്‍ ആത്മീയ പ്രഭാഷകന്‍ ആണ്. മഞ്ജു വാര്യര്‍ ആത്മീയത പ്രസംഗിക്കുന്നില്ല, പകരം പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു. ഉദാഹരണത്തിനു ഒരു കമ്പി, അത് ചുമ്മാതിരുന്നാല്‍ തുരുമ്പ് പിടിക്കും. എന്നാല്‍ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി ഇരുന്നാല്‍ അത് തുരുമ്പിക്കില്ല.

ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാല്‍ കാര്യമില്ല. അവളുടെ കഴിവുകള്‍ എല്ലാം നശിച്ചു പോകും. തന്നില്‍ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കില്‍ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനര്‍ജെട്ടിക്കായി ഇരിക്കും. കമ്പിക്കുളിലെ കറന്റ് പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനര്‍ജി, നിങ്ങളുടെ സിനിമ നിങ്ങളുടെ അഭിനയം ഒക്കെ കാണുമ്പൊള്‍ ഒക്കെ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളില്‍ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യര്‍.

ഞാന്‍ പറഞ്ഞില്ലേ കൃപാനന്ദ വാര്യരെ പറ്റി. അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം രണ്ടുമണിക്കൂര്‍ കേട്ടാല്‍ കാതുകള്‍ നിറയും. രണ്ടുമണിക്കൂര്‍ നിങ്ങളുടെ അഭിനയം കണ്ടാല്‍ നമ്മുടെ മനസ്സ് നിറയും. അസുരന്റെ സ്ത്രീ ശബ്ദം എന്താണ് എന്ന് അറിയാമോ. ആസുരി എന്നാണ്. അത്തരത്തില്‍ ആസുരമായ ഒരു അഭിനയം ആണ് മഞ്ജുവിന്റേത്. വാഴ്ത്തുക്കള്‍. എന്നും അദ്ദേഹം മഞ്ജുവിനെ കുറിച്ച് പറയുന്നു.

More in News

Trending

Recent

To Top