Malayalam Breaking News
“സുനിലിനെ സ്വന്തമാക്കാൻ തെരുവിൽ നൃത്തം ചെയ്തു പണമുണ്ടാക്കേണ്ടി വന്നു ” – വെളിപ്പെടുത്തലുമായി പാരീസ് ലക്ഷ്മി
“സുനിലിനെ സ്വന്തമാക്കാൻ തെരുവിൽ നൃത്തം ചെയ്തു പണമുണ്ടാക്കേണ്ടി വന്നു ” – വെളിപ്പെടുത്തലുമായി പാരീസ് ലക്ഷ്മി
By
“സുനിലിനെ സ്വന്തമാക്കാൻ തെരുവിൽ നൃത്തം ചെയ്തു പണമുണ്ടാക്കേണ്ടി വന്നു ” – വെളിപ്പെടുത്തലുമായി പാരീസ് ലക്ഷ്മി
മലയാളത്തിന്റെ മരുമകളും മകളുമൊക്കെയായി മാറിയ നർത്തകിയാണ് പാരിസ് ലക്ഷ്മി . നൃത്തത്തെ സ്നേഹിച്ച് ഒടുവിൽ കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിനെ വിവാഹം ചെയ്ത പാരിസ് ലക്ഷ്മി , ഇപ്പോൾ മലയാള സിനിമയുടെയും ഭാഗമാണ്. തന്റെ പത്തൊൻപതാം വയസിലാണ് സുനിലുമായുള്ള വിവാഹം എന്ന് പാരീസ് ലക്ഷ്മി പറയുന്നു. സംഭവ ബഹുലമായ തന്റെ വിവാഹത്തെ പട്ടി മനസു തുറക്കുകയാണ് പാരീസ് ലക്ഷ്മി.
കേരളത്തിലേക്ക് വന്ന് സുനിലിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ തന്റെയും മാതാപിതാക്കളുടെയും പക്കല്‍ പണം ഇല്ലായിരുന്നുവെന്നും പൊതുപരിപാടികള്‍ക്ക് പുറമെ തെരുവില്‍ നൃത്തം ചെയ്താണ് അതിനുള്ള പണം കണ്ടെത്തിയതെന്നും ലക്ഷ്മി പറഞ്ഞു.
ഇന്ത്യയില്‍ വന്ന് സുനിലിനെ വിവാഹം ചെയ്യണം. എന്നാല്‍ എന്റെ കയ്യില്‍ അതിനുള്ള പണമില്ല. എന്റെ മാതാപിതാക്കളുടെ പക്കലും പണം ഇല്ലായിരുന്നു. കുറേക്കാലം ഞാന്‍ കടുത്ത നിരാശയിലായിരുന്നു. എങ്ങിനെ പണം ഉണ്ടാക്കും എന്ന് ആലോചിച്ചായിരുന്നു വിഷമം. അദ്ദേഹത്തിന് വിവാഹപ്രായം എത്തിയത് കൊണ്ട് വീട്ടില്‍ കല്ല്യാണാലോചനകള്‍ നടന്നിരുന്നു.
കേരളത്തില്‍ എങ്ങനെയെങ്കിലും എത്തണം. അതിന് വേണ്ടി കുറച്ച് കാലം ഫ്രാന്‍സില്‍ ഭരതനാട്യം പഠിപ്പിച്ചു. ഒരുപാട് സ്റ്റേജ് പരിപാടികള്‍ ചെയ്തു. അവിടുത്തെ ടൗണില്‍ പള്ളിയുടെ മുന്‍പിലുള്ള തെരുവില്‍ എല്ലാ ദിവസവും ഞാന്‍ മൂന്ന് മണിക്കൂര്‍ നൃത്തം ചെയ്യുമായിരുന്നു. അത് മൂന്ന് മാസത്തോളം തുടര്‍ന്നു. എനിക്ക് നൃത്തമല്ലാതെ മറ്റൊരു തൊഴിലും അറിയില്ല. സ്വന്തമായി സ്റ്റുഡിയോ ഒന്നും ഇല്ലായിരുന്നു. പുറത്താണെങ്കിലും എനിക്കത് പരിശീലനം പോലെ ആയിരുന്നു. ഭരതനാട്യമാണ് ആദ്യം ചെയ്തത്. പിന്നെ ആളുകള്‍ ബോളിവുഡ് നമ്പറുകള്‍ ചെയ്യാമോ എന്ന് ചോദിച്ചു. ഒരുപാട് ആളുകള്‍ വരാറുണ്ടായിരുന്നു. ഒരു ചെറിയ ബാസ്കറ്റ് ഞാന്‍ അവിടെ വച്ചിരുന്നു. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് തരും. വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. കാരണം പോകാനുള്ളത്ര പണം ലഭിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എല്ലാം നടന്നു- ലക്ഷ്മി പറഞ്ഞു.
paris laxmi about her marriage
ആ വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിനു പിന്നില്‍ !!
മലയാള സിനിമയിലേക്ക് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും എത്തിയ നായികമാര്‍ എല്ലാം തന്നെ മോഹന്‍ലാലുമായി ഒരു സിനിമ എങ്കിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയായിരുന്നു ആനി.
മാമൂട്ടിയുടെ നായികയായി അഭിനയിച്ച മഴയെത്തും മുന്‍പേയും, സുരേഷ് ഗോപിയുടെ കൂടെ രുദ്രാക്ഷവും, ജയറാമിന്റെ ഒപ്പം പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപിന്റെ നായികയായി ആലഞ്ചേരി തമ്പ്രാക്കളും ആനിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്, പക്ഷെ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ ആനിയ്ക്ക് കഴിയാതെ പോയത് അന്നത്തെ പ്രേക്ഷകരെ തീര്‍ത്തും നിരാശാരാക്കിയിരുന്നു.
മോഹന്‍ലാലിന്റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ അതിന് മുൻപേ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.
Mohanlal and Annie
