Malayalam
ബി ജെ പി സ്ഥാനാർത്ഥിയായി സീരിയൽ താരം പ്രവീണ? ഇങ്ങിനെ ഒരു തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദിയെന്ന് താരം; പ്രവീണ പറയുന്നു
ബി ജെ പി സ്ഥാനാർത്ഥിയായി സീരിയൽ താരം പ്രവീണ? ഇങ്ങിനെ ഒരു തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദിയെന്ന് താരം; പ്രവീണ പറയുന്നു
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ പോലെ ആരാധകരെ നേടിയെടുത്ത താരമാണ് പ്രവീണ. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന പ്രവീണ അറുപതിലേറെ ചിത്രങ്ങളിലും നിരവധി മെഗാസീരിയലുകളിലും അഭിനയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്മക്കളുടെ അമ്മയായി പ്രവീണ എത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് എന്നാല്‍ കഥാഗതിക്കനുസരിച്ച് സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. ഇപ്പോൾ തമിഴ് സീരിയൽ മേഖലയിലും തിളങ്ങുകയാണ് താരം
തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരെ കളത്തിൽ ഇറക്കാനുള്ള പ്രവണത സാധാരണയായി ഉണ്ടാകാറുണ്ട്. ഇതിനിടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രവീണ തയ്യാറെടുക്കുന്നുവെന്നുള്ള വാർത്തയും പുറത്ത് വന്നിരുന്നു
‘നടി പ്രവീണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും സീറ്റിലായിരിക്കും പ്രവീണയെ’ പരിഗണിക്കുകയെന്നാണ് സൂചന എന്നായിരുന്നു പ്രചരിച്ച വാർത്ത.
ഇപ്പോൾ ഇതാ ഈ വാർത്തയോട് പ്രവീണ പ്രതികരിക്കുകയാണ്. ഇങ്ങിനെയൊരു വാർത്ത വന്നത് പോലും ഞാൻ അറിഞ്ഞിട്ടില്ല. ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലൂം ഇങ്ങിനെ ഒരു തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി’ എന്നായിരുന്നു പ്രവീണ പറഞ്ഞത്
സംവിധായകന് രാജസേനനും ഇത്തവണ സീറ്റ് നല്‍കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്. അതേസമയം നടന് കൃഷ്ണകുമാര്‍ മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.
