Malayalam Breaking News
“ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാന്‍” – ഇന്നസെന്റ്!!!
“ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാന്‍” – ഇന്നസെന്റ്!!!
മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനാണ് ഇന്നസെന്റ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ. എം പി യായും താര സംഘടനയായ അമ്മയുടെ പ്രസിഡന്റായും തിളങ്ങിയ വ്യക്തി.
ഇപ്പോളിതാ അടുത്ത ഇലക്ഷനിൽ മത്സരിക്കുന്നതിനെപ്പറ്റി വാചാലനായിരിക്കുകയാണ് താരം.
ഇന്നസെന്റ് പറയുന്നു.
“ഈയിടെയായി കണ്ടുമുട്ടുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് വീണ്ടും മല്‍സരിക്കുന്നില്ലേ? എന്ന്. ഞാന്‍ മല്‍സരിക്കുന്നില്ല. മല്‍സരിക്കുന്നു എന്നു പറഞ്ഞാല്‍ വീണ്ടും എല്‍ഡിഎഫ് എന്നെ മല്‍സരിപ്പിച്ചേക്കും. മല്‍സരിക്കണമെന്നാണ് സിപിഎം നേതാക്കള്‍ എന്നോട് പറഞ്ഞതും. വീണ്ടും മല്‍സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്. അതിന് ചില്ലറ ക്ഷീണം തോന്നുന്നുണ്ട്. പാര്‍ലമെന്റില്‍ പലരെയും താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണ് കൊണ്ടുവന്ന് സീറ്റിലിരുത്തുന്നത്. ഇതു കാണുമ്ബോള്‍ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്, ‘സുഖമായി വീട്ടിലിരുന്നുകൂടെ എന്ന്’. അവിടെ ഇരുന്നുറങ്ങുന്നതാണ് പലര്‍ക്കും സുഖം. ഇവരില്‍ പലരും പുറത്ത് പറയുന്നത് യുവതലമുറയ്ക്കുവേണ്ടി വഴിമാറും എന്നാണ്. വഴിയില്‍ കുറുകെ നിന്ന് കൊണ്ട് വഴിമാറുമെന്ന് പറഞ്ഞിട്ടെന്ത് കാര്യം.
കമ്മ്യൂണിസ്റ്റുകാരനായ എന്റെ അപ്പന് പഠിപ്പിച്ചത് ആഗ്രഹങ്ങള്‍ക്ക് അറുതി വേണം എന്നാണ്. അവസാനം വരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയത് കൊണ്ടാണ് സ്വയം ചികിത്സിച്ച് മാറാന്‍ തീരുമാനിച്ചത്. തോല്‍ക്കാനൊരു ഭയവുമില്ല. ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാന്‍.
ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് കാണുമ്ബോള്‍ പേടിയാണ്. ഇതെല്ലാം നടത്തിക്കൊടുക്കാന്‍ പറ്റുമോ എന്ന്. എടാ, നിന്റെ അപ്പാപ്പന് വിചാരിച്ചിട്ടുവരെ ഈ പാലം നന്നായില്ല എന്ന് എന്റെ പേരക്കുട്ടിയോട് ജനം പറഞ്ഞാല്‍ അന്നവന് മനസ്സില്‍ വിചാരിക്കും, ‘ഈ അപ്പാപ്പനു വേറെ പണിയൊന്നും ഉണ്ടായിരുന്നില്ലേ, പടമായി ചുമരിലിരുന്നിട്ടും പാരയാണല്ലോ എന്ന്.’ അതിന് ഇട നല്കേണ്ടല്ലോ.
പിണറായി വിജയന് ധര്‍മടത്ത് മല്‍സരിക്കുമ്ബോള്‍ എന്നെ അവിടെ പ്രചാരണത്തിന് കൊണ്ടുപോയി. പ്രചാരണം കഴിഞ്ഞ് രാത്രി ട്രെയിനില്‍ കയറിയപ്പോള്‍ ഒരാള്‍ എനിക്കൊരു ഭക്ഷണപ്പൊതി കൊണ്ടുവന്ന് തന്നു. പിണറായി വിജയന് കൊടുത്തയച്ചതാണെന്നും പറഞ്ഞു. അതൊരു കരുതലാണ്; രോഗിയായ ഞാന്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കേണ്ട എന്ന കരുതല്‍. ഇത് തന്നെയാണ് അപ്പന് പഠിപ്പിച്ച കമ്മ്യൂണിസം. രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് വീടിന്റെ പിറകുവശത്തുകൂടി രഹസ്യമായി ഞാന്‍ അകത്തു കടക്കുമ്ബോഴും അപ്പന് ചോദിക്കും, കൊണ്ടുവിട്ടവന് വീട്ടില്‍ പോയാല്‍ വല്ലതും അടച്ചുവച്ചു കാണുമോടാ എന്ന്.
ഏതെങ്കിലും കസേര ആവശ്യത്തില്‍ കൂടുതല്‍ മോഹിച്ചാല്‍ നഷ്ടമാകുന്നത് ഈ കരുതലാണ്. അതാണ് നേരത്തേ പറഞ്ഞ രോഗം. അതുകൊണ്ടാണ് രോഗിയാകുന്നതിന് മുന്‍പ് ഞാന്‍ മാറാന്‍ തീരുമാനിച്ചത്.” – ഇന്നസെന്റ് പറഞ്ഞു.
innocent talk about next election
