Malayalam
ആ രണ്ട് നടിമാരുടെ ആത്മകഥ പുറത്തെത്തുന്നതോടെ പലരുടെയും തനി നിറം പുറത്ത് വരും, പലരുടെയും ഉറക്കം കെടുത്തും ; പല്ലിശ്ശേരി പറയുന്നു
ആ രണ്ട് നടിമാരുടെ ആത്മകഥ പുറത്തെത്തുന്നതോടെ പലരുടെയും തനി നിറം പുറത്ത് വരും, പലരുടെയും ഉറക്കം കെടുത്തും ; പല്ലിശ്ശേരി പറയുന്നു
സിനിമാ ലോകത്തെ അറിയാക്കഥകള്‍ പറഞ്ഞ് രംഗത്തെത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോള്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സിനിമാ ലോകത്തെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. ഇപ്പോഴിതാ ഒരു തെന്നിന്ത്യന്‍ നടിയുടെ ആത്മകഥയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി.
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന ആ നടി യുവാക്കളുടെ ഹരമായിരുന്നു. അവരുടെ സൗന്ദര്യം നോട്ടം ചലനം അഭിനയം എല്ലാം തന്നെ അതിഗംഭീരമായതിനാല്‍ തന്നെ ആരാധകരുടെ വന്‍ നിര തന്നെ താരത്തിന് പിന്നിലുണ്ടായിരുന്നു.
എന്നാല്‍ ഒരിടെ വെച്ച് അവര്‍ക്ക് സിനിമയെല്ലാം കുറഞ്ഞ് എല്ലാവരും ഉപേക്ഷിച്ച സാഹചര്യമായിരുന്നു. അപ്പോള്‍ അവര്‍ നേരിട്ട മാനസികാവസ്ഥയും അതികഠിനമായിരുന്നു. ഭ്രാന്ത് പിടിച്ചിരിക്കുന്ന ആ വേളയില്‍ അവര്‍ ഓര്‍മ്മയില്ലാതെ കുറേ പേരുകള്‍ വിളിച്ചു പറഞ്ഞു. ആ പേരുകള്‍ പുറത്തെത്തിയപ്പോള്‍ കിടുങ്ങി വിറച്ചൊരു മലയാളം സിനിമയും തമിഴ് സിനിമയുമുണ്ടെന്നാണ് പല്ലിശ്ശേരി പറയുന്നത്.
അന്ന് പലരും തന്റെ പേര് പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണ് ചെയ്തത്. പിന്നീട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നടിയോട് അന്ന് പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടോ എന്നും എന്തൊക്കെയാണ് അന്ന വിളിച്ച് പറഞ്ഞ് അതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നും ചോദിച്ചപ്പോള്‍ അന്ന് പറഞ്ഞതെല്ലാം വളരെ ഓര്‍മ്മയോട് കൂടിയാണെന്നും എന്നെ ദ്രോഹിച്ചതിന്റെ, ഞാനുമായി കിടക്കപങ്കിട്ടതിന്റെ എന്നെ ക്രൂരമായി വേദനിപ്പിച്ചതിന്റെ ഒരു അംശം പോലും പേര് പറഞ്ഞിട്ടില്ല.
പക്ഷേ താന്‍ ആത്മകഥ എഴുതാന്‍ പോകുകയാണെന്നും അതില്‍ ഒരുത്തനെയും വെറുതേ വിടില്ലെന്നുമാണ് അവര്‍ പറഞ്ഞത്. നിങ്ങള്‍ ആത്മക്കഥ എഴുതുമ്പോള്‍ നിങ്ങളെ ദ്രോഹിച്ചവര്‍ക്ക് തെറ്റ് ചെയ്യാത്ത ഒരു കുടുംബമുണ്ടെന്നുള്ള കാര്യം നിങ്ങള്‍ ഓര്‍ക്കണമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നുമാണ് പല്ലിശ്ശേരി പറയുന്നത്. എന്നാലും അവര്‍ ആത്മക്കഥ എഴുതുമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയായിരുന്നു.
പിന്നീട് ഇവരുടെ ആത്മക്കഥ വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ അവര്‍ക്ക് ഫോണ്‍ കോളുകളുടെ ഒരു ബഹളമായിരുന്നു. സ്‌നേഹം കൊണ്ട് അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ കോളുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് നിരവധി ഭീഷണികള്‍ എത്തിയതിനെ തുടര്‍ന്ന് ആത്മക്കഥ എഴുതുന്നത് അവര്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ഇങ്ങനെയും ഒരു വലിയ നടി ഇവിടെ ജീവിച്ചിരിക്കുന്നു. ഇങ്ങനെ പലരുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് നടിമാര്‍ ആത്ക്കഥ എഴുതാന്‍ പോകുന്നു, പ്രസിദ്ധീകരിക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്ത വന്നിരിക്കുകയാണ്. അതില്‍ ഒരു നടി ആത്മക്കഥ എഴുതി വെച്ചിട്ട് വര്‍ഷങ്ങളായി. ഈ നടി ലോകറെക്കോര്‍ഡുകള്‍ ഭേദിച്ച് നസീറിനൊപ്പം അഭിനയിച്ച ഷീലയാണെന്ന് ഓര്‍ക്കണം. അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആത്മക്കഥ എഴുതിവെച്ചിരിക്കുന്നതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
അവര്‍ മുമ്പ് നോവല്‍ എഴുതിയിട്ടുണ്ട്. തിരക്കഥയെഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുണ്ട്. ഇതിനെല്ലാം തുടര്‍ച്ചയായിട്ടാണ് പലതും തുറന്ന് പറഞ്ഞുകൊണ്ട് ആത്മക്കഥ എഴുതി വെച്ചിരിക്കുന്നത്. പക്ഷേ അവരുടെ ഈ ആത്മക്കഥ വായിക്കാനിടയായ അവരുടെ അത്രയും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു, ഇതുവരെ നിങ്ങള്‍ സമ്പാദിച്ച പേര് ഈ ആത്മക്കഥ ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. ഇവിടെ നിങ്ങള്‍ പറയുന്ന പലരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല എന്ന് ആലോചിക്കണം.
ഒരാള്‍ ജീവിച്ചിരിക്കാതെ അയാളെ കുറിച്ച് മോശമായി എഴുതുന്നതും പറയുന്നതും ധര്‍മ്മമല്ല. അതിലൊരു ധാര്‍മ്മികതയും ഇല്ല. മറ്റൊരു നടി മഞ്ജു വാര്യരാണ്. മഞ്ജു ആത്മക്കഥ എഴുതാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത. വേറെയും പല നടിമാരും ആത്മക്കഥ എഴുതാനും എഴുതിയ ശേഷം പ്രസിദ്ധികരിക്കാതെയുമെല്ലാം വെച്ചിരിക്കുകയാണെന്നും പല്ലിശ്ശേരി പറയുന്നു. മാത്രമല്ല, അടുത്ത വര്‍ഷം രണ്ട് നടിമാരുടെ ആത്മക്കഥ പുറത്തിറങ്ങുമെന്നും അത് പലരുടെയും ഉറക്കം കെടുത്തുമെന്നും പലരുടെയും തനി നിറം പുറത്ത് വരുമെന്നും അറിയാന്‍ കഴിഞ്ഞെതെന്നും പല്ലിശ്ശേരി പറയുന്നു.
