കല്യാണത്തിന് ദില്‍ഷയെ വിളിക്കുമോ? ഒന്ന് ചിരിച്ച ശേഷം ഇല്ലായെന്ന് റോബിന്റെ മറുപടി ദില്‍ഷയെ താന്‍ സുഹൃത്തായി തന്നെയാണ് കാണുന്നതെന്ന് താരം
ബിഗ് ബോസ് മലയാളം അടുത്ത സീസൺ തുടങ്ങുവാനിരിക്കുകയാണ്. എന്നാൽ ഇപ്പോഴും കഴിഞ്ഞ സീസ ണിലെ റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. റോബിൻ ഹൗസിൽ വെച്ച സഹമത്സരാർത്ഥി ദിൽഷയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ഷോയുടെ അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് പുറത്ത് വന്ന ഇരുവരും പിരിയുന്നതാണ് കണ്ടത്. ഇതിനിടെയാണ് റോബിന്‍ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം ദില്‍ഷയെ താന്‍ തന്റെ വിവാഹത്തിന് ക്ഷണിക്കില്ലെന്ന് റോബിന്‍ പറഞ്ഞിരുന്നു. പിന്നാലെ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് റോബിന്‍.
കല്യാണത്തിന് ദില്‍ഷയെ വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഒന്ന് ചിരിച്ച ശേഷം ഇല്ല എന്നാണ് റോബിന്‍ മറുപടി നല്‍കിയത്. എന്താണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇല്ലാത്ത കാര്യം ഇല്ലെന്നല്ലേ പറയാന്‍ പറ്റുകയുള്ളൂവെന്നും റോബിന്‍ പറയുന്നു. ദില്‍ഷയെ താന്‍ സുഹൃത്തായി തന്നെയാണ് കാണുന്നതെന്നും എന്നാല്‍ ചില കാര്യങ്ങള്‍ വേണ്ട എന്നാണെന്നും റോബിന്‍ പറയുന്നു. തനിക്ക് ദില്‍ഷയോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും നന്നായിട്ടു തന്നെ പോകട്ടെയെന്നും റോബിന്‍ പറയുന്നു.
പിന്നാലെ റോബിനെതിരെ ഉയര്‍ന്നു വരാറുള്ള പൊതുവായ വിമര്‍ശനങ്ങള്‍ക്ക് താരം മറുപടി പറയുകയാണ്. എന്തിനാണ് റോബിന്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അലറി വിളിക്കുന്നതെന്നും ഒച്ചയുണ്ടാക്കുന്നതെന്നും സാധാരണ സംസാരിക്കുന്നത് പോലെ സംസാരിച്ചാല്‍ പോരേയെന്നുമായിരുന്നു ഒരു വിമര്‍ശനം. ഇതിന് റോബിന്‍ മറുപടി നല്‍കുന്നുണ്ട്.
സാഹചര്യം അനുസരിച്ചാണ് പെരുമാറുന്നത്. ചില സ്ഥലത്ത് താന്‍ ബഹളം വെക്കാറില്ല, അതെന്താണ് ആളുകള്‍ കാണാത്തതെന്നാണ് റോബിന്‍ ചോദിക്കുന്നത്. ചില സ്ഥലത്ത് പോയാന്‍ താന്‍ കൂവിവിളിക്കും, എന്നാല്‍ മറ്റ് ചിലയിടത്ത് പോയാല്‍ താന്‍ വളരെ ശാന്തനായി സംസാരിക്കുമെന്നാണ് റോബിന്‍ പറയുന്നത്. ഏത് സ്ഥലത്ത് എങ്ങനെ സംസാരിക്കണെന്ന് തനിക്കറിയാമെന്നാണ് റോബിന്‍ പറയുന്നത്.
ചില സ്ഥലത്ത് ചെല്ലുമ്പോള്‍ തന്നെ കാണാനായി രാവിലെ മുതല്‍ കാത്തിരിക്കുകയായിരിക്കും, ചിലര്‍ ഭക്ഷണം പോലും കഴിച്ചിട്ടുണ്ടാകില്ലെന്നും റോബിന്‍ പറയുന്നു. വെയിലത്തും മഴയത്തും തന്നെ സ്‌നേഹം കാരണം കാത്തു നില്‍ക്കുന്നവരുടെ മുന്നില്‍ ചെല്ലുമ്പോള്‍ അവര്‍ തരുന്ന ഊര്‍ജത്തിന് അനുസരിച്ചായിരിക്കണം താന്‍ തിരികെ നല്‍കേണ്ടത് എന്നാണ് റോബിന്‍ പറയുന്നത്. പിന്നാലെ അവതാരകനോട് തന്റെ ഏതെങ്കിലും ഉദ്ഘാടന പരിപാടിയ്ക്ക് വന്നിട്ടുണ്ടോ എന്നാണ് റോബിന്‍ ചോദിക്കുന്നത്. ഇല്ലെന്ന് പറയുമ്പോള്‍ വരണമെന്നും എങ്കില്‍ മാത്രമേ അത് മനസിവാവുകയുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ കാണുന്നതിലും വലുതാണെന്നും റോബിന്‍ പറയുന്നു.
അലറണോ വേണ്ടയോ എന്ന് തന്റെ ഇഷ്ടമാണെന്നും തന്റെ ജീവിതമാണെന്നും റോബിന്‍ പറയുന്നു. ഏത് സ്ഥലത്ത് എന്ത് മാത്രം, എത്ര മാത്രം, ഏത് രീതിയില്‍ സംസാരിക്കണമെന്ന് തനിക്ക് അറിയാമെന്നും താന്‍ തീരുമാനിക്കാം എന്നുമാണ് റോബിന്‍ വ്യക്തമാക്കുന്നത്. പിന്നാലെ റോബിന്‍ ബിഗ് ബോസിലെ ഏറ്റവും ടോക്‌സിക്ക് ആയ മത്സരാര്‍ത്ഥിയായിരുന്നുവെന്നും റോബിന്‍ ചെയ്ത ഒരു നല്ല കാര്യമെങ്കിലും പറയൂവെന്ന വിമര്‍ശനത്തിനാണ് താരം മറുപടി നല്‍കുന്നത്.
ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്നതിന്റെ നൂറില്‍ 25 ശതമാനം മാത്രമേ ലൈവില്‍ പോലും വന്നിട്ടുള്ളൂവെന്നാണ് റോബിന്‍ പറയുന്നത്. അതിനകത്ത് വച്ച് വണ്ടി ഭ്രാന്തന്മാര്‍ക്ക് വേണ്ടി ഞാന്‍ സംസാരിച്ചിട്ടുണ്ട്. എല്‍ജിബിടിക്യു മുതല്‍ പല വിഷയങ്ങളും താനുള്‍പ്പടെയുള്ളവര്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് വന്നില്ല. കാരണം ബിഗ് ബോസ് എന്ന ഷോ നാടിനെയോ പ്രേക്ഷകരെയോ നന്നാക്കാനുള്ളതല്ല എന്നാണ് റോബിന്‍ പറയുന്നത്. ബിഗ് ബോസ് വിനോദത്തിന് വേണ്ടിയുള്ള ഷോയാണെന്നും അതിനുള്ളത് മാത്രമാണ് പുറത്ത് പോകുന്നതെന്നും റോബിന്‍ പറയുന്നത്.