Connect with us

മഞ്ജുവാണ് നായികയെങ്കില്‍ കോടികള്‍ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാക്കള്‍; എന്നിട്ടും മഞ്ജുവിനെ തകര്‍ക്കാനൊരുങ്ങി ആ ഗ്യാങ്ങ്

News

മഞ്ജുവാണ് നായികയെങ്കില്‍ കോടികള്‍ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാക്കള്‍; എന്നിട്ടും മഞ്ജുവിനെ തകര്‍ക്കാനൊരുങ്ങി ആ ഗ്യാങ്ങ്

മഞ്ജുവാണ് നായികയെങ്കില്‍ കോടികള്‍ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാക്കള്‍; എന്നിട്ടും മഞ്ജുവിനെ തകര്‍ക്കാനൊരുങ്ങി ആ ഗ്യാങ്ങ്

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മഞ്ജുവാര്യര്‍ക്ക് ഇപ്പോള്‍ സിനിമ ഇല്ലെന്നും പലയിടത്ത് നിന്നും ഇത്രയേറെ ബില്‍ഡപ്പ് പലരും നല്‍കിയിട്ടും മഞ്ജുവിന്റെ ഗ്രാഫ് താഴന്ന് തന്നെയാണല്ലോ എന്നാണ് പലരും ചോദിച്ചതെന്നാണ് പല്ലിശ്ശേരി പറയുന്നത്. അവര്‍ക്കുള്ള മറുപടിയുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോള്‍ മഞ്ജുവാര്യര്‍ക്കെതിരെ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ജുവാണെങ്കില്‍ സിനിമ വേണ്ട, പ്രൊഡ്യൂസര്‍ സമ്മതിക്കില്ല, പടം ഓടില്ല എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് മഞ്ജുവിനെതിരെ പടച്ചു വിടുന്നത്. ഇപ്പോള്‍ ചിലവ് ചുരുക്കി സിനിമയെടുക്കുന്ന രീതിയാണ് യുവതലമുറ പരീക്ഷിക്കുന്നത്. അതില്‍ ചിലത് ബംബര്‍ ഹിറ്റാകുകയും മികച്ച ലാഭം കൊയ്യുകയും ചെയ്യും. തമിഴ് നാട്ടിലെ കാര്യമെടുത്താല്‍ നയന്‍താരയക്ക് നായകന്മാരുടെ ആവശ്യമില്ല. നയന്‍താര മാത്രമുണ്ടെങ്കിലും പടം സൂപ്പര്‍ഹിറ്റായി ഓടും.

നയന്‍താരയുടെ ഡേറ്റിനായി കോടികളും കയ്യില്‍ വെച്ചാണ് പലരും സമീപിക്കുന്നത്. നായകന്റെ പേരിലല്ല, നായികയായ തന്റെ പേരില്‍ സിനിമ വിജയിക്കണമെന്ന സ്ഥിതിയാണ് തമിഴ് നാട്ടില്‍. അതേ പോലെ തന്നെയാണ് ഇപ്പോള്‍ കേരളത്തിലും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും കോടികള്‍ കൊടുക്കണം. ആ കോടിയുടെ നാലിലൊന്ന് കൊടുത്താല്‍ മതി മഞ്ജു വാര്യര്‍ക്ക്. മഞ്ജുവാര്യര്‍ക്ക് മിനിമം ഗ്യാരന്റിയുള്ള ഓഡിയന്‍സ് ഉണ്ട്. അതുകൊണ്ടു തന്നെ മഞ്ജു വാര്യര്‍ ആണ് നായികയെങ്കില്‍ കോടികള്‍ മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. പല നിര്‍മാതാക്കളും അത് തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മഞ്ജു വാര്യരുടെ ബഹുഭാഷാ സിനിമകള്‍ റിലീസ് ചെയ്യാന്‍ പോകുകയാണ്. തമിഴിലും മലയാളത്തിലും തെലുങ്കിലും എല്ലാം ചിത്രം റിലീസ് ചെയ്യാന്‍ പോകുകയാണ്. ഈ വ്യാജവാര്‍ത്തകള്‍ പടച്ച് വിടുന്ന ഗ്യാങ്ങിന് വേണമെങ്കില്‍ മഞ്ജുവിനെ ഒഴിവാക്കാം. എന്നാല്‍ മഞ്ജുവിനെ തകര്‍ക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ സിനിമയുടെ റിലീസിന് മുമ്പ് തന്നെ താരങ്ങളുടെ പേര് കാരണം ചിത്രം സൂപ്പര്‍ഹിറ്റാവുന്ന സമയമാണ്. അതുകൊണ്ടു തന്നെ സിനിമയെ കുറിച്ച് ഒന്നും പഠിക്കാതെ കുറ്റം പറയാന്‍ നില്‍ക്കരുത് എന്നും പല്ലിശ്ശേരി പറയുന്നു.

അതേസമയം, മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രം ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയില്‍ ലഭിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രഭുദേവയുടെ കോറിയോഗ്രാഫിയില്‍ മഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 44ല്‍ എത്തിയെങ്കിലും മഞ്ജു വാര്യര്‍ക്ക് ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആയിഷ എന്ന സിനിമയിലെ മഞ്ജുവിന്റെ ഈ ഡാന്‍സ് നമ്പര്‍ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

കണ്ണില് കണ്ണില് എന്ന ഗാനമായിരുന്നു ആദ്യം റിലീസ് ചെയ്തത്. ഈ പ്രായത്തിലൊരു എന്തൊരു എനര്‍ജിയാണെന്നായിരുന്നു ഗാനം കണ്ടവരെല്ലാം പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി കോറിയോഗ്രാഫി ചെയ്തത്. അഹി അജയന്‍ ആലപിച്ച ഗാനം എഴുതിയത് ബികെ ഹരിനാരാണയനായിരുന്നു.

More in News

Trending