News
‘ലാത്തി’യുടെ ലാഭത്തിന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്; പ്രഖ്യാപനവുമായി നടന്‍ വിശാല്‍
‘ലാത്തി’യുടെ ലാഭത്തിന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്; പ്രഖ്യാപനവുമായി നടന്‍ വിശാല്‍
വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രം ഈ മാസം 22ന് റിലീസിനെത്തുകയാണ്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു എ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ റിലീസിന് മുന്നേ വിശാല്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് നടന്റെ പ്രഖ്യാപനം.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് ‘ലത്തി’ ബോക്‌സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം സംഭാവന ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്ന് വിശാല്‍ അറിയിച്ചത്. കര്‍ഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അതിനാല്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചതായും വിശാല്‍ പറഞ്ഞു.
ഇതാദ്യമായല്ല വിശാല്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നത്. നടന്റെ ‘സണ്ടക്കോഴി 2’ല്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കര്‍ഷകസംഘത്തിന് നേരത്തെ നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നത് എടുത്തുപറയേണ്ടതാണ്.
നവാഗത സംവിധായകനായ വിനോദ് കുമാറിന്റെ ‘ലത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി അഭിനയിക്കുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്!ലര്‍ സിനമയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നു.
അടുത്തിടെ, പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചും തെന്നിന്ത്യന്‍ ചിത്രങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും പറഞ്ഞ വിശാലിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അടുത്ത കാലത്തായി വടക്കേ ഇന്ത്യയില്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. തന്റെ സിനിമകള്‍ ഇപ്പോള്‍ ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.
തന്നെ നടന്‍ എന്ന നിലയില്‍ തമിഴ്‌നാടിന് പുറത്തും ആളുകള്‍ തിരിച്ചറിയുന്നു. ഒരു പത്ത് വര്‍ഷം മുന്‍പ് നോര്‍ത്തിലോ ഹിമാലയത്തിലോ പോയാല്‍ തന്നെ ആരും തിരിച്ചറിയില്ലായിരുന്നു. ഇപ്പോള്‍ തനിക്ക് ആ ഭാഗ്യം ലഭിക്കുന്നില്ല. ചെന്നൈയിലെ പോലെ തന്നെ മുംബൈയിലും ഹൈദരാബാദിലും താന്‍ അറിയപ്പെടുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
പാന്‍ ഇന്ത്യന്‍ എന്ന പദം ഒരു പുതിയ ട്രെന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. കെജിഎഫ് രാജ്യമെമ്പാടും മികച്ച വിജയം നേടിയത് ആ സിനിമയുടെ കഥ മികച്ചതായത് കൊണ്ടാണ്. കഥ നല്ലതാണെങ്കില്‍ ഭാഷ ഏതെന്നു നോക്കാതെ പ്രേക്ഷകര്‍ അതിനെ സ്വീകരിക്കും എന്ന് വിശാല്‍ വ്യക്തമാക്കി. മലയാളം സിനിമയില്‍ ഇപ്പോള്‍ മികച്ച കഥകളും എഴുത്തുക്കാരുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
