Connect with us

തല മൊട്ടയടിക്കേണ്ടി വന്നു!! പല്ലുവെച്ചു… കുട്ടിയാകാന്‍ അത്ര എളുപ്പമല്ല

Actor

തല മൊട്ടയടിക്കേണ്ടി വന്നു!! പല്ലുവെച്ചു… കുട്ടിയാകാന്‍ അത്ര എളുപ്പമല്ല

തല മൊട്ടയടിക്കേണ്ടി വന്നു!! പല്ലുവെച്ചു… കുട്ടിയാകാന്‍ അത്ര എളുപ്പമല്ല

നടന്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാണം നിര്‍വഹിച്ച സിനിമയായ ‘ഫാന്‍സി ഡ്രസ് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. കള്ളനായും കൊച്ചു കുട്ടിയായും. ഇപ്പോഴിതാ കുട്ടിയാകാന്‍ പക്രു അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

കഥാപാത്രത്തിലേയ്ക്ക് എത്താന്‍ തല മൊട്ടയടിച്ച താരം അഞ്ച് മാസത്തെ നിരീക്ഷണത്തിനു ശേഷമാണ് കുട്ടിയുടെ മേക്കോവറിലേയ്ക്ക് എത്തിയത്. ഇതിനിടെ പല തവണ ലുക്കുകള്‍ മാറ്റി പരീക്ഷിക്കേണ്ടതായി വന്നു. കണ്ണഞ്ചിപ്പിക്കുന്ന രൂപമാറ്റമാണ് ചിത്രത്തിനായി പക്രു നടത്തിയത്. കൊച്ചു കുട്ടിയുടെ പല്ലു വച്ചുപിടിപ്പിക്കുന്നതിനായി ഡോക്ടറെ പല തവണ കണ്ടു. പ്രോസ്തറ്റിക് മേക്കപ്പിനായി മണിക്കൂറുകള്‍ ചിലവിട്ടു. ഈ കഷ്ടപ്പാടിനുള്ള ഫലം തന്നെയാണ് തിയറ്റുകളില്‍ നിന്നുള്ള പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഹരീഷ് കണാരന്‍ ഗിന്നസ് പക്രു ടീമിന്റെ കോമഡി നമ്ബറുകളാണ് സിനിമയുടെ ആകര്‍ഷണ ഘടകം. കലാഭവന്‍ ഷാജോണ്‍, ശ്വേതാമേനോന്‍, പാഷാണം ഷാജി, തെസ്‌നിഖാന്‍, കോട്ടയം പ്രദീപ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം, തന്റെ മകളുടെ പേരായ ദീപ്ത കീര്‍ത്തി എന്ന നാമമാണ് തന്‍റെ നിര്‍മ്മാണ കമ്ബനിയ്ക്കായി ഗിന്നസ് പക്രു നല്‍കിയിരിക്കുന്നത്, നവാഗതനായ രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രമാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിച്ച ചിത്രം. സംവിധായകനൊപ്പം ഗിന്നസ് പക്രു ചിത്രത്തിന്റെ തിരക്കഥാ രചനയിലും പങ്കാളിയാണ്.

അജയ് കുമാര്‍ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാര്‍ത്ഥ പേര്. കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാധാകൃഷ്ണ പിള്ള, അമ്മ അംബുജാക്ഷിയമ്മ. രണ്ട് ഇളയസഹോദരിമാർ, കവിതയും സംഗീതയും…അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബപശ്‌ചാത്തലമായിരുന്നു. ഞാൻ ജനിച്ചു കുറച്ചു വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ കുടുംബമായി അമ്മയുടെ നാടായ കോട്ടയത്തേക്ക് താമസം മാറി. പിന്നീട് അമ്മയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നതിനനുസരിച്ച് വാടകവീടുകളിലായിരുന്നു ജീവിതം. 2006 ലായിരുന്നു വിവാഹം. ഭാര്യ ഗായത്രി മോഹൻ. മകൾ ദീപ്ത കീർത്തി. കോളജ് കാലമെത്തിയപ്പോഴേക്കും കലാകാരൻ എന്ന നിലയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ കാലത്തുതന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത് രണ്ടായിരത്തിനുശേഷമാണ്.

സമ്പാദ്യമായി തുടങ്ങിയപ്പോൾ ഞാൻ കോട്ടയത്തു മറ്റൊരു വീട് മേടിച്ചു. മുകളിലേക്ക് പുതുക്കിപ്പണിതു. പിന്നെ കുറെ വർഷങ്ങൾ ആ വീട്ടിലായിരുന്നു ജീവിതം. ശേഷം മീനച്ചിലാറിന്റെ തീരത്ത് മറ്റൊരു വീടും സ്ഥലവും മേടിച്ചു. നേരത്തെ താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുത്തു. അങ്ങനെ വർഷങ്ങളോളം വാടകക്കാരനായിരുന്ന പക്രു വാടക മുതലാളിയായി. സിനിമ ചിത്രീകരണങ്ങൾ കൂടുതലും കൊച്ചിയിലായപ്പോൾ യാത്ര ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെയാണ് ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപം ഒരു വീട് മേടിക്കുന്നത്. അങ്ങനെ ഒന്നുമില്ലായ്മയിൽ വളർന്ന എനിക്ക്‌ സ്വന്തമായി മൂന്ന് വീടുകളായി. എല്ലാം ഈശ്വരാധീനം എന്ന് കരുതാനാണ് എനിക്കിഷ്ടം.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്ബോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്ബത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. പല പ്രശ്നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എന്നോടൊപ്പം തുണയായി ഉണ്ടായിരുന്നു. അവര്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെ എന്റെ ഭാര്യ വസ്ത്രാലങ്കാര കട തുടങ്ങി.

pakru-child-character-

Continue Reading
You may also like...

More in Actor

Trending

Recent

To Top