Connect with us

സേതുരാമയ്യര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയും!

Malayalam

സേതുരാമയ്യര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയും!

സേതുരാമയ്യര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയും!

മലയാളികൾക്കെന്നും ഇഷ്ട്ടമുള്ള താരങ്ങൾ ഒരുമിച്ചെത്തി തകർത്ത സിനിമ സീരീസാണ് സേതുരാമയ്യർ സിബിഐ . മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ സീരീസാണ് സേതുരാമയ്യര്‍ സിബിഐ. ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലും ജാഗ്രത 1989ലും മൂന്നാം ഭാഗം സേതുരാമയ്യര്‍ സിബിഐ 2004ലും നേരറിയാന്‍ സിബിഐ 2005ലുമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കെ മധുവും എസ് എന്‍ സ്വാമിയും.

മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാല്‍ കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു പോയ ജഗതി ഇപ്പോള്‍ ഒരുക്കാന്‍ പോകുന്ന സി ബി ഐ അഞ്ചാം ഭാഗത്തില്‍ ഉണ്ടാവുമോ എന്ന സംശയത്തില്‍ ആണ് പ്രേക്ഷകര്‍. പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.

അഞ്ചാം ഭാഗത്തില്‍ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു.

Jagathy Sreekumar will act the 5th part of CBI Directory

Continue Reading
You may also like...

More in Malayalam

Trending

Recent

To Top