Connect with us

പാകിസ്താനി ​ഗായിക ഹനിയ അസ്‍ലം അന്തരിച്ചു

Hollywood

പാകിസ്താനി ​ഗായിക ഹനിയ അസ്‍ലം അന്തരിച്ചു

പാകിസ്താനി ​ഗായിക ഹനിയ അസ്‍ലം അന്തരിച്ചു

നിരവധി ആരാധകരുള്ള പാകിസ്താനി ​ഗായിക ഹനിയ അസ്‍ലം അന്തരിച്ചു. 39 വയസായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. മുൻ ബാൻഡ് അംഗവും ബന്ധുവുമായ സെബ് ബംഗഷ് ആണ് ഗായികയുടെ മരണം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

പാകിസ്ഥാനിലെ ജനപ്രിയ ബാൻഡുകളിലൊന്നായിരുന്നു ഹനിയയുടേത്. സ്ത്രീകൾമാത്രം അംഗമായ പാകിസ്താനിലെ ആദ്യ സംഗീതബാൻഡ് രൂപീകരിച്ചതും ഹനിയ ആയിരുന്നു.

ഇങ്ങനെയാണ് ഹനിയ സംഗീതലോകത്തേയ്ക്ക് എത്തുന്നതും. 2007 ൽ ബന്ധുവും സംഗീതജ്ഞയുമായ സെബ് ബംഗാഷുമായിച്ചേർന്ന് ഇരുവരും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ചെയ്തു. 2014-ൽ ഹനിയ കാനഡയിലേക്ക് ഉപരിപഠനത്തിനായി പോകുംവരെ ഇരുവരും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.

2014-ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ഹിന്ദിചിത്രത്തിൽ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ആലിയഭട്ടിനൊപ്പമായിരുന്നു ഹനിയ പാടിയത്. പാകിസ്താനിലെ കോക്ക് സ്റ്റുഡിയോയിലൂടെ പുറത്തുവന്ന ലൈലി ജാൻ, ബിബി സനം, പൈമോന, ചുപ്, ടാൻ ഡോലെ, ദോസ്തി, തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.

More in Hollywood

Trending