Hollywood
ടോം ക്രൂസിനെ ബലമായി പിടിച്ച് ചുംബിച്ച് യുവതി, ഇതൊരു നടിയ്ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ!; സോഷ്യൽ മീഡിയയിൽ വിമർശനം
ടോം ക്രൂസിനെ ബലമായി പിടിച്ച് ചുംബിച്ച് യുവതി, ഇതൊരു നടിയ്ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ!; സോഷ്യൽ മീഡിയയിൽ വിമർശനം
ഹോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പാരിസ് ഒളിംപിക്‌സ് സമാപന വേദിയിലെ പ്രധാന ആകർഷണമായിരുന്നു ടോം ക്രൂസ്. കഴിഞ്ഞ ദിവസം നടന്ന പാരിസ് ഒളിംപിക്‌സിന്റെ സമാപന ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സേഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ചടങ്ങിനിടെ ഒരു യുവതി ടോം ക്രൂസിനെ ബ ലമായി പിടിച്ച്ചുംബിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. കാണികൾക്കിടയിലൂടെ താരം നടന്നു വരുന്നതിനിടെയാണ് യുവതിയുടെ ഈ സാഹസം. താരത്തെ ബലമായി തന്നോട് ചേർത്ത് കവിളിൽ ചുംബിക്കുകയായിരുന്നു. ചുംബന രംഗങ്ങൾ യുവതി ഫോണിൽ പകർത്തുന്നുമുണ്ട്.
പിന്നാലെ കടുത്ത വിമർശനമാണ് ഉയർന്ന് വന്നത്. നടന്റെ സ്ഥാനത്ത് ഒരു നടിയായിരുന്നെങ്കിലോ, ചുംബിക്കുന്നതിന് മുൻപ് അവർ അനുവാദം ചോദിച്ചോ. സ്ത്രീയ്ക്കും പുരുഷനും തുല്യത വേണ്ടേ, പേഴ്‌സണൽ സ്‌പെയ്‌സ് എന്നൊന്നുണ്ട്, അ്ത പാലിക്കണമാിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, നടൻ ഒളിംപിക്സ് സമാപന ചടങ്ങിനെ ആവേശത്തിലാക്കിയിരുന്നു. വേദിയിലേക്ക് പറന്നാണ് താരം ഇറങ്ങിയത്. സ്റ്റേഡിയത്തിനു മുകളിൽനിന്നും താരം പറന്നിറങ്ങുകയായിരുന്നു. അരയിൽ പ്രത്യേക റോപ്പ് ഘടിപ്പിച്ചായിരുന്നു അദ്ദേഹം വേദിയിലേക്കു ചാടിയിറങ്ങിയത്. ഇതിന്റെ വീഡിയോയെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.