Connect with us

ഇന്നത്തെ തലമുറ താരങ്ങളേക്കാളുപരി കഥകൾക്കാണ് പ്രാധാന്യം നൽകുന്നത്-പത്മപ്രിയ!

Malayalam

ഇന്നത്തെ തലമുറ താരങ്ങളേക്കാളുപരി കഥകൾക്കാണ് പ്രാധാന്യം നൽകുന്നത്-പത്മപ്രിയ!

ഇന്നത്തെ തലമുറ താരങ്ങളേക്കാളുപരി കഥകൾക്കാണ് പ്രാധാന്യം നൽകുന്നത്-പത്മപ്രിയ!

മൂവിങ് ഇമേജസ് ആൻഡ്‌ ടൈംസ് എന്ന വിഷയത്തിൽ കെ.എൽ.എഫിന്റെ കഥ വേദിയിൽ ചർച്ച നടന്നു. പ്രശസ്ത സിനിമാതാരം പദ്മപ്രിയ സംവിദായകനും തിരക്കഥാകൃത്തുമായ വിപിൻ വിജയുമായി നടന്ന ചർച്ചയിൽ ചലച്ചിത്ര നിരൂപകനായ സി. എസ്. വെങ്കിടേശ്വരൻ ആയിരുന്നു മോഡറേറ്റർ. കാലാകാലങ്ങളായി സിനിമ മേഘലയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു പറഞ്ഞ സി. എസ്. വെങ്കിടേശ്വരൻ, അവയെ ഉത്ഭവം, അനലോഗിൽ നിന്നുള്ള മാറ്റം, സിനിമയുടെ ശിഥിലീകരണം എന്നിങ്ങനെ തരംതിരിച്ചു. സിനിമ ഒരു പൊതുകലയാണെന്ന് പറഞ്ഞ വിപിൻ വിജയ്, ഏതുകാലത്തും സിനിമ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നും ഫാസിസ്റ്റ് നേതാക്കളായ ബെനിറ്റോ മുസോളിനി, അഡോൾഫ് ഹിറ്റ്ലർ തുടങ്ങിയവർ തന്റെ ഫാസിസ്റ്റ് അജണ്ട പ്രചരിപ്പിക്കാനായി സിനിമയെ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

ലൂമിയർ സഹോദരങ്ങളിൽ നിന്നും അനലോഗുകളിലേക്കും ശേഷം ഇന്ന് എത്തിനിൽക്കുന്ന നവയുഗ സിനിമകളിലേക്ക് വന്നപ്പോഴുണ്ടായ മാറ്റങ്ങൾ വിവരിച്ച പദ്മപ്രിയ, കാഴ്ച എന്ന മലയാള സിനിമ അനലോഗ് വിദ്യയാണ് ഉപയോഗിച്ചതെന്നും അതിൽ കുറഞ്ഞ ഷോട്ടുകളാണ് ഉണ്ടായിരുന്നതെന്നും അതിൽ തന്നെ സീൻ മികച്ചതാക്കേണ്ടി വന്നെന്നും ഓർത്തെടുത്തു. ഡിജിറ്റൽ പ്ലാറ്റഫോമിലെ നെറ്റ്ഫ്ലിസ്, ആമസോൺ പ്രൈം എന്നിവയെ സൂചിപ്പിച്ചതോടൊപ്പം ഇവ സിനിമ മേഘലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നും പറഞ്ഞു.

ഇന്നത്തെ തലമുറ താരങ്ങളേക്കാളുപരി കഥകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അഭിപ്രായപ്പെട്ടു. ഇരുട്ടു മുറികളിൽ നിന്ന് ഇന്നത്തെ സിനിമ ആസ്വാദന രീതികൾ വ്യത്യസ്തമാണെന്നും വെർച്യുൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകളാണ് നാമിന്ന് ഉപയോഗിക്കുന്നത്. ഇരുട്ടുനിറഞ്ഞ തിയേറ്ററുകളെ കുറിച്ചോർക്കുമ്പോൾ പിന്നിൽ നിന്ന് തന്റെ നേർക്കുവരുന്ന കൈകളാണ് ഓർമ വരിക എന്ന് കൂട്ടിച്ചേർത്ത പദ്മപ്രിയ സ്ത്രീ എവിടെയും സുരക്ഷിതയല്ല എന്നു പറയാതെ പറയുന്നു.

padmapriya in klf

More in Malayalam

Trending

Recent

To Top