Connect with us

അമ്പരപ്പിക്കുന്ന ലുക്കിൽ ഫഹദ് ഫാസിൽ; മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

Malayalam

അമ്പരപ്പിക്കുന്ന ലുക്കിൽ ഫഹദ് ഫാസിൽ; മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

അമ്പരപ്പിക്കുന്ന ലുക്കിൽ ഫഹദ് ഫാസിൽ; മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

നടൻ ഫഹദ് ഫാസിലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടേയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രുകൂടിയാണ് മാലിക്. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. ഫഹദ് ഫാസിലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാലിക്ക് വരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമ ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ലക്ഷദ്വീപ് ചിത്രത്തിന്റെ പ്രധാന ലെക്കോഷനുകളിലൊന്നാണ്. മാലിക്കില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്.

നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ തുടങ്ങിയവരും എത്തുന്നുണ്ട്. മാലികിന് വേണ്ടി 15 കിലോ ശരീരഭാരം ഫഹദ് കുറച്ചിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാലികിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കോഷന്‍ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കര്‍ ആണ് ഫഹദ് ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുശിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍ എന്നിവരാണ് ശബ്ദമിശ്രണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു.

about fahadh fassil new film

More in Malayalam

Trending

Recent

To Top