മുണ്ടുടുത്ത് തൂമ്പയുമെടുത്ത് മണ്ണിലേയ്ക്കിറങ്ങി മലയാളികളുടെ പ്രിയതാരം പത്മപ്രിയ!
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. 1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മിയിലൂടെ ആയിരുന്നു പത്മപ്രിയയുടെ സിനിമാ അരങ്ങേറ്റം.
മമ്മൂട്ടി നായകനായ കാഴ്ച ആയിരുന്നു ആദ്യ മലയാള ചിത്രം. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിലും പത്മപ്രിയ അഭിനയിച്ചു. പിന്നീടങ്ങോട്ട് പഴശിരാജ, ഇയ്യോബിന്റെ പുസ്‌തകം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിൽ പത്മപ്രിയയും സ്ഥാനമുറപ്പിക്കുകയായിരുന്നു.’
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ വീണ്ടും മലയാളത്തിലെത്തിയ ചിത്രമാണ് ഒരു തെക്കൻ തല്ലു കേസ്’.ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പത്മപ്രിയ പങ്കുവെച്ച് ഒരു വീഡിയോയാണ്. മുണ്ടുടുത്ത് തൂമ്പയുമെടുത്തു മണ്ണില്‍ കിളയ്ക്കുന്ന പത്മപ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഷൂട്ടിങ്ങിനു അവധി കൊടുത്തു കൃഷി ചെയ്യാനായിമണ്ണിലേയ്ക്കിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ.
തന്റെ വീടിന്റെ പിന്നവശത്തു തന്നെയാണ് കൃഷിയുമായി പത്മപ്രിയ കൂടിയിരിക്കുന്നത്. താരങ്ങളായ റിമ കല്ലിങ്കല്‍, ദിവ്യ ഗോപിനാഥ് എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങളുടെ ഇടവേള എന്തിനായിരുന്നുവെന്നും, പ്രതിസന്ധികളെ എങ്ങനെ നേരിട്ടുവെന്നും പത്മപ്രിയ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നര്‍ത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരിക്കുകയാണ്.
