Malayalam Breaking News
മോഹന്‍ലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഇന്ന് ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്‌ടപ്പെടുന്നു!!!
മോഹന്‍ലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഇന്ന് ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്‌ടപ്പെടുന്നു!!!
ചിത്രം, വന്ദനം, അമൃതം ഗമയ, കിഴക്കുണരും പക്ഷി എന്നീ ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ സിനിമയാണ്. ഈ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മോഹൻലാലിന് സമ്മാനിച്ചത് പി.കെ.ആര്‍ പിള്ള എന്ന അക്കാലത്തെ പ്രശസ്‌തനായ നിർമ്മാതാവാണ്. എന്നാല്‍ ഇന്ന് ഓര്‍മ്മ നഷ്ടപ്പെട്ട്, ഭക്ഷണത്തിനും മരുന്നിനും വഴികാണാതെ തൃശൂര്‍ പീച്ചിയിലെ വീട്ടില്‍ വാര്‍ദ്ധക്യത്തിലെ ദുരിതജീവിതത്തില്‍ നിശ്ശബ്ദനായി കഴിയുകയാണ് പിള്ള.
1984ല്‍ നിര്‍മിച്ച വെപ്രാളം ആയിരുന്നു പി.കെ.ആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് അമൃതംഗമയ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി 22 സിനിമകള്‍. ഓര്‍മ്മക്കുറവു ബാധിച്ച പിള്ള, മൂന്നു വര്‍ഷം മുൻപ് മരണമടഞ്ഞ മകന്‍ മടങ്ങിവരുന്നതും കാത്ത് ഇപ്പോഴും ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കും. മകള്‍ക്കു വിവാഹപ്രായം കഴിഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒരിക്കല്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയ കൈകളില്‍ ഇന്നു ചില്ലിക്കാശു പോലുമില്ല.കൊച്ചിയില്‍ പിള്ളയ്ക്ക് ഉണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളില്‍ പലതും ഇപ്പോള്‍ മറ്റു പലരുടെയും കൈകളിലായി.
അറിയപ്പെടുന്ന വ്യവസായി കൂടിയായിരുന്ന പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപചിത്രം മങ്ങിത്തുടങ്ങിയതെന്ന് ഭാര്യ പറയുന്നു. നിര്‍മ്മാതാവ് സജി നന്ത്യാട്ട് നിര്‍മ്മാതാക്കളുടെ വാട്സ്‌ആപ് ഗ്രൂപ്പില്‍ പിള്ളയുടെ കഥ പങ്കുവച്ചതോടെയാണ് ഇക്കാര്യം പഴയ സുഹൃത്തുക്കള്‍ പോലും അറിഞ്ഞത്. ഇപ്പോള്‍ 85 വയസുണ്ട്.
p k r pillai movie producer