Malayalam Breaking News
പൃഥിരാജ് ഇതെങ്ങനെ സഹിക്കും ? 9 ന്റെ പോസ്റ്റർ തലകീഴായി ഒട്ടിച്ച് 6 ആക്കിയ വിരുതനെ തിരഞ്ഞു സോഷ്യൽ മീഡിയ !
പൃഥിരാജ് ഇതെങ്ങനെ സഹിക്കും ? 9 ന്റെ പോസ്റ്റർ തലകീഴായി ഒട്ടിച്ച് 6 ആക്കിയ വിരുതനെ തിരഞ്ഞു സോഷ്യൽ മീഡിയ !
Published on

By
നയൻ റിലീസ് പ്രമാണിച്ച് ആരാധകർ ആവേശത്തിലാണ്. മലയാള സിനിമയിൽ ഒരു ചരിത്രം സൃഷ്ടിക്കാനുള്ള വരവാണ് നയനിലൂടെ പൃഥിരാജ് ശ്രമിക്കുന്നത്. സുപ്രിയയുടെ ആദ്യ നിർമാണ സംരംഭവുമാണ് നയൻ.
ഒരു സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലർ ആയതുകൊണ്ട് വളരെ വ്യത്യസ്തവും നിഗൂഢവുമായ പോസ്റ്ററുകളാണ് ചിത്രത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററുകൾ ഒരു സാധാരണ സിനിമയെ പോലെ ഉള്ളതല്ല .
എന്നാൽ വളരെ ബുദ്ധിപരവും വളരെ സര്ഗാത്മകവുമായി പോസ്റ്റർ ഡിസൈൻ ചെയ്ത ഡിസൈനറുടെ കഷ്ടപ്പാടെല്ലാം ഒറ്റ നിമിഷം കൊണ്ട് നിഷ്ഫലമാക്കിയിരിക്കുകയാണ് അജ്ഞാതനായ ഒരാൾ .
സംഭവം രസകരമാണ്; റിലീസുമായി ബന്ധപ്പെട്ട് എങ്ങും പോസ്റ്ററുകൾ നിറയുകയാണ്. ചിത്രത്തിലെ മാസ്റ്റർ അലോക് തലകീഴായി നിൽക്കുന്ന ഒരു പോസ്റ്റർ നേരെ ഒട്ടിച്ച് വച്ചിരിക്കുകയാണ് ഒരു വിരുതൻ. 9 എന്നുള്ളത് 6 എന്നാണ് ഒട്ടിച്ച രീതിയിൽ വായിക്കേണ്ടി വരിക.
ഇത്രക്ക് ബുദ്ധിമാനായ ആ വ്യക്തിയെ തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലാണ് നയൻ റിലീസ് ആയിരിക്കുന്നത്.
nine poster funny incident
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...