“എടാ ഈ ലൈൻ സെറ്റാകുന്ന ചിലവിനു കോടികൂറയാ ബെസ്റ്റ് , നല്ല എരിവുണ്ടാകും..പ്രേമം പോലെ .” – പ്രണയവും വിരഹവും സൗഹൃദവുമൊക്കെ പങ്കു വച്ച് ഓട്ടം ട്രെയ്ലർ !
By
പുതുമുഖങ്ങളെ അണിനിരത്തി തോമസ് തിരുവല്ലയുടെ നിർമാണത്തിൽ സാം സംവിധാനം ചെയ്യുന്ന ഓട്ടം എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തും അഭിനേതാക്കളുമുൾപ്പെടെ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ് . മണികണ്ഠൻ ആചാരി ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
ഓട്ടത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണൻ ആണ് . ദേശീയ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്. വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
റിയാലിറ്റി ഷോയിലൂടെ സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം.
ottam movie treiler
