ഓട്ടം ഇതാ ആരംഭിക്കുകയാണ് – നവാഗതരുടെ സിനിമ ഓട്ടം ഇന്ന് മുതൽ തിയേറ്ററുകളിലേക്ക് !
By
മലയാള സിനിമയിലേക്ക് ചരിത്രം കുറിക്കുവാനായി ഓട്ടം എത്തുകയാണ്. നവാഗതനായ സാം ആണ് ഓട്ടം ഒരുക്കുന്നത്. പുതുമുഖങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത് . നായിക നായകൻ ഷോയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നന്ദു അനന്തും റോഷനുമാണ് നായകന്മാർ.
ചിത്രത്തിനായി വ്യത്യസ്തമായൊരു ക്യാമ്പയിൻ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയത്. ജീവിതത്തിൽ ഉണ്ടായ വെത്യസ്തമായ ഓട്ടങ്ങളെ കുറിച്ച് പങ്കു വെയ്ക്കാൻ ആണ് അണിയറപ്രവർത്തകർ ക്യാമ്പയ്‌നിലൂടെ പറഞ്ഞത് .
തോമസ് തിരുവല്ല കളിമണ്ണിന് ശേഷം നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഫോർ മ്യുസിക് ആണ്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടം, കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ്.
കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഓട്ടത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. പപ്പു, അനീഷ് ലാല്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
ottam movie releasing today