ഓട്ടം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ! ആവേശത്തോടെ കാത്തിരിക്കുന്നവർ !
By
ഓട്ടം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ് . നവാഗതർ അഭിനയിക്കുന്ന ചിത്രം അണിയിച്ചൊരുക്കുന്നതും നവാഗതൻ ആണ്. നായിക നായകൻ പരിപാടിയിലൂടെ എത്തിയ റോഷനും ആനന്ദുമാണ് നായകന്മാരായി എത്തുന്നത്. ചിത്രത്തിനായി വ്യത്യസ്തമായൊരു ക്യാമ്പയിൻ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയത്. ജീവിതത്തിൽ ഉണ്ടായ വെത്യസ്തമായ ഓട്ടങ്ങളെ കുറിച്ച് പങ്കു വെയ്ക്കാൻ ആണ് അണിയറപ്രവർത്തകർ ക്യാമ്പയ്നിലൂടെ പറഞ്ഞത് .
അങ്ങനെ വെറുതെയുള്ള ക്യാമ്പയിൻ അല്ല, മതിൽ ചാടി ഓടിയത്, കാമുകിയെ കാണാൻ ഓടിയത്, പട്ടിയെക്കണ്ട് പേടിച്ച് ഓടിയത്, ബസ്സുകിട്ടാൻ ഓടിയത്, അമ്മയുടെ അടി കിട്ടാതെ രക്ഷപ്പെട്ട് ഓടിയത്,പോലീസിനെ പേടിച്ച് ഓടിയത്… അങ്ങനെ എത്രയോ ഓട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ആ ഓട്ടങ്ങൾ ചുരുങ്ങിയ വാക്കുകളിൽ രസകരമായി എഴുതി അയക്കുക,അല്ലെങ്കിൽ വോയിസ് മെസ്സേജ് ,അല്ലെങ്കിൽ വീഡിയോ ഇതിലേതും അയക്കാം. ഓട്ടം ചിത്രത്തിന്റെ പ്രമോഷനിൽ നിങ്ങളുടെ ഓട്ടങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ഒപ്പം സമ്മാനങ്ങളും. രസകരങ്ങളായ ആ ഓട്ടങ്ങൾ അയക്കേണ്ടത് ഈ ഗ്രൂപ്പിലാണ്.
ഈ രസകരമായ ക്യാമ്പയിൻ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ച് ചെറിയ വിഡിയോകളും കുറിപ്പുകളും അയച്ചു തുടങ്ങി. ആകർഷകമായ സമ്മാനവും വിജയിയെ കാത്തിരിക്കുകയാണ്. 5001 രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല കളിമണ്ണിന് ശേഷം നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഫോർ മ്യുസിക് ആണ്.
Ottam movie campaign
