News
ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
സിനിമാതിയേറ്റുകളിലേതുപോലെ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ആരോഗ്യമന്ത്രാലയം ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആമസോണ്‍, നെറ്റ്ഫ്ളിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടു.
സിനിമാതിയേറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിനുമുമ്പും ലഹരിയുമായി ബന്ധപ്പെട്ട സിനിമാഭാഗങ്ങളിലും ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണ്’ എന്ന ടൈറ്റിലുകളും മുപ്പതുസെക്കന്‍ഡില്‍ കുറയാത്ത പരസ്യങ്ങളും ഉള്‍പ്പെടുത്താറുണ്ട്.
ഇത്തരത്തിലുള്ളവ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും നിര്‍ബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നത്.
ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരിലെ പുകയില ഉപയോഗം വര്‍ധിക്കുന്നുവെന്ന ആഗോള യൂത്ത് ടുബാക്കോ സര്‍വേയുടെ (2019) ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍. 13നും 14നും മധ്യേ പ്രായമുള്ള അഞ്ചിലൊരു കുട്ടി ലഹരി ഉപയോഗിക്കുന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.
