Connect with us

തിയേറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ട്; സുപ്രീം കോടതി

News

സിനിമ തിയേറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

പ്രായമായവര്‍ക്കും, മാതാപിതാക്കള്‍ക്കും ഒപ്പം വരുന്ന കുട്ടികള്‍ക്കും കൊണ്ട് വരുന്ന ഭക്ഷണവും, പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സിനിമ തീയറ്ററുകളിലും, മള്‍ട്ടിപ്‌ളെക്‌സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും, പാനീയങ്ങളും കൊണ്ട് വരാമെന്നും, അവ തടയരുതെന്നും ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി ബെഞ്ച് സിനിമ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ട് വരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.

More in News

Trending

Recent

To Top