ഓഷോയുടെ ജീവിതം വെള്ളിത്തിരയിലേക്ക്..വീണ്ടും ഒരു മോഹൻലാൽ ബിഗ് ബജറ്റ് ?!!
ആത്മീയതയിൽ വിവാദങ്ങൾ ഉണ്ടാക്കിയ ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിന്റെ ജീവിത വെള്ളിത്തിരയിലേക്ക് എത്തുന്നു. രജനീഷിന്റെ അമേരിക്കന്‍ ജീവിതം പശ്ചാത്തലമാക്കി ‘വൈല്‍ഡ് വൈല്‍ഡ് കണ്ട്രി’ എന്ന പേരില്‍ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ചലച്ചിത്രം തന്നെ പുറത്തിറങ്ങുന്നത്. ഓഷോയുടെ മേക്കോവറില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍. ഓഷോ മോഡല്‍ താടിയും തൊപ്പിയും അണിഞ്ഞ ചിത്രം മോഹന്‍ലാല്‍ മുൻപ് ഫെയ്‌സ്ബുക്കിലാണ് പങ്കുവച്ചത്.
അതിരില്ലാത്ത മനുഷ്യന്റെ വേഷത്തില്‍-സ്‌നേഹസമുദ്രം എന്ന അടുക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം ഈ മേക്കോവര്‍ ഓഷോയുടെ ജീവിത സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന് വ്യക്തമല്ല. കൂടാതെ അമീർ ഖാനും രജനീഷ് ആവുമെന്ന് ബോളിവുഡ് മാധ്യമ റിപ്പോർട്ടുകളുണ്ട് എന്നാൽ അതിന് സ്ഥിതികരണം ആയിട്ടില്ല.
ഓഷോ ലോര്‍ഡ് ഓഫ് ഫുള്‍മൂണ്‍ ചിത്ത്രിന് പേരിട്ടിരിക്കുന്നത്. ലക്ഷന് സുകമെലിയാകും ചിത്രം സംവിധാനം ചെയ്യുന്നത്. റോം ആസ്ഥാനമായി നടക്കുന്ന നവഘായ് ആണ് ചിത്രം നിമ്മിക്കുന്നത്. കാന്‍ വേദിയില്‍ വെച്ചായിരുന്നു പുതിയ ചലചിത്രം സംബന്ധിച്ച പ്രഖ്യാപനം നടന്നത്. സ്വാതന്ത്ര്യ സമരം മുതലുള്ള കഥയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുുതലുള്ളത്.
ഓഷോയുടെ കഥാപാത്രത്തിനൊപ്പം മറ്റൊരു മാധ്യമപ്രവര്‍ത്തകയുടെ കഥയും ചിത്രത്തില്‍ പ്രതിപാദിച്ചിടട്ടുണ്ട്. 1990ലാണ് രജനീഷ് അന്തരിച്ചത്. ജീവിതത്തിലുടനീളം വിവാദങ്ങളുടെ തോഴനായിരുന്നു ഓഷോ. പുസ്തകങ്ങളിലും പ്രസ്താവനകളിലും ആകൃഷ്ടരായി നിരവധി പേരാണ് ഓഷോയുടെ ആരാധകരായി തീർന്നത്.
