News
ഓസ്‌കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും എത്തില്ല; വരുന്നത് ഈ നടി
ഓസ്‌കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും എത്തില്ല; വരുന്നത് ഈ നടി
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് ചിത്ത്രതെ തേടിയെത്തിയത്. ഇപ്പോഴിതാ ഓസ്‌കര്‍ വേദിയില്‍ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവട് വയക്കുന്നത് ലോറന്‍ ഗോട്‌ലീബാണ് എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ഇന്ത്യന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമേരിക്കന്‍ നര്‍ത്തകിയും അഭിനേത്രിയുമാണ് ലോറന്‍ ഗോട്‌ലീബ്. താന്‍ ഓസ്‌കര്‍ വേദിയില്‍ ഗാനത്തിന് ചുവടുവെക്കുമെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
‘ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ഞാന്‍ ചുവടുവെക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിന്റെ അവേശത്തിലാണ് ഞാന്‍. എല്ലാവരുടേയും ആശംസ വേണം’, എന്നും ലോറന്‍ കുറിച്ചു.
നേരത്തെ ഓസ്‌കര്‍ ചടങ്ങില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ സോങ്ങ് വിഭാഗത്തില്‍ മത്സരിക്കുന്നു എന്നതാണ് രാജ്യത്ത് ഇത്തവണ ഓസ്‌കര്‍ അവാര്‍ഡ് ശ്രദ്ധയേമാകുന്നത്.