Connect with us

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, നടി എമ്മ സ്‌റ്റോണ്‍, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

News

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, നടി എമ്മ സ്‌റ്റോണ്‍, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, നടി എമ്മ സ്‌റ്റോണ്‍, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന്. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്.

പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്ന മറ്റു സിനിമകള്‍.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്.

മികച്ച നടി എമ്മ സ്‌റ്റോണ്‍ (പുവര്‍ തിങ്ങ്‌സ്)
മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ (ഒപ്പന്‍ഹൈമര്‍ )
മികച്ച സിനിമ കിലിയന്‍ മര്‍ഫി (ഒപ്പന്‍ഹൈമര്‍ )
മികച്ച ഒറിജിനല്‍ സ്‌കോര്‍ ഒപ്പന്‍ഹൈമര്‍
മികച്ച ഒറിജിനല്‍ സോങ് ബാര്‍ബി
മികച്ച സഹനടന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഒപ്പന്‍ഹൈമര്‍)
മികച്ച എഡിറ്റര്‍ ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
മികച്ച വിഷ്വല്‍ എഫക്ട് ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)…
മികച്ച തരിക്കഥ (അഡാപ്റ്റഡ)് അമേരിക്കന്‍ ഫിക്ഷന്‍
മികച്ച നഹനടി ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുവര് തിങ്ങ്‌സ് (ജയിംസ് െ്രെപസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്‌റ്റെലിങ് പുവര് തിങ്ങ്‌സ് (നദിയ സ്‌റ്റേസി, മാര്‍ക് കോളിയര്‍)
മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം) അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിന്‍ ട്രയറ്റ്-ആര്‍തര്‍ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുെ്രെകന്‍)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
മികച്ച ഛായാഗ്രഹണം ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ വണ്ടര് സ്‌റ്റോറി ഓഫ് ഹെന്റി ഷുഗര്‍

മികച്ച നടന്‍

ബ്രാഡ്‌ലി കൂപ്പര്‍മാസ്‌ട്രോ
കോള്‍മാന്‍ ഡൊമിങ്കോ റസ്റ്റിന്‍
പോള്‍ ഗിയാമാറ്റി ദ ഹോള്‍ഡോവേഴ്‌സ്
കിലിയന്‍ മര്‍ഫി ഒപ്പന്‍ഹൈമര്‍
ജെഫ്രി റൈറ്റ് അമേരിക്കന്‍ ഫിക്ഷന്‍

മികച്ച നടി

അനെറ്റേ ബെനിങ് ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റണ്‍ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍
സാന്ദ്ര ഹുല്ലര്‍ അനാറ്റമി ഓഫ് ദ ഫാള്‍
കരേ മുലിഗന്‍ മാസ്‌ട്രോ
എമ്മ സ്‌റ്റോണ്‍ പുവര്‍ തിംഗ്‌സ്

മികച്ച സംവിധായകന്‍

ജസ്റ്റിന്‍ ട്രെറ്റ് അനാറ്റമി ഓഫ് ദ ഫാള്‍
മാര്‍ട്ടിന്‍ സ്‌കോസെസി കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്
ക്രിസ്റ്റഫര്‍ നോളന്‍ ഒപ്പന്‍ഹൈമര്‍
യോര്‍ഗോസ് ലാന്‍തിമോസ് പുവര്‍ തിംഗ്‌സ്
ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് ജോനാഫന്‍ ഗ്ലേസര്‍

More in News

Trending

Recent

To Top