Malayalam Breaking News
വിസ്മയകരമായ രാവിനായി കാത്തിരിക്കുക ! ഏപ്രിൽ 20 ന് ഒരു യമണ്ടന്‍ പ്രേമകഥയുടെ ഗംഭീര ഓഡിയോ ലോഞ്ച് !
വിസ്മയകരമായ രാവിനായി കാത്തിരിക്കുക ! ഏപ്രിൽ 20 ന് ഒരു യമണ്ടന്‍ പ്രേമകഥയുടെ ഗംഭീര ഓഡിയോ ലോഞ്ച് !
By
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വന്നപ്പോൾ തന്നെ അതേറ്റെടുത്ത ആരാധകർക്ക് അടുത്ത സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് . ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഏപ്രിൽ 20 നു നടക്കും. ദുബായിലെ ഇബ്നു ബത്തൂത്ത മാളിലാണ് ഓഡിയോ ലോഞ്ച് നടക്കുക. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും നാദിര്ഷയും സംയുക്ത മേനോനും ആണ് ചടങ്ങിൽ പങ്കെടുക്കുക. ഏഴു മണിക്കാണ് ഓഡിയോ ലോഞ്ച്.
നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.
oru yamandan prema kadha audio launch
