Malayalam Breaking News
അന്ന് കണ്ണിറുക്കി മുന്നിലെത്തി! ഇന്ന് unlike അടിച്ച് മുന്നിലെത്തി! ഇപ്പോള്‍ ട്രെന്‍ഡിംഗിലും മുന്നിലെത്തി ഫ്രീക്ക് പെണ്ണ്
അന്ന് കണ്ണിറുക്കി മുന്നിലെത്തി! ഇന്ന് unlike അടിച്ച് മുന്നിലെത്തി! ഇപ്പോള്‍ ട്രെന്‍ഡിംഗിലും മുന്നിലെത്തി ഫ്രീക്ക് പെണ്ണ്
അന്ന് കണ്ണിറുക്കി മുന്നിലെത്തി! ഇന്ന് unlike അടിച്ച് മുന്നിലെത്തി! ഇപ്പോള്‍ ട്രെന്‍ഡിംഗിലും മുന്നിലെത്തി ഫ്രീക്ക് പെണ്ണ്
കേവലമൊരു സീനിലൂടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു പ്രിയ വാര്യര്‍. പുതുമുഖങ്ങളെ അണിയിച്ചൊരുക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ ഒരൊറ്റ രംഗമാണ് പ്രിയയെയും ചിത്രത്തെയും ശ്രദ്ധേയമാക്കിയത്.
ആദ്യത്തെ പാട്ട്് ഹിറ്റായ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ചിത്രത്തിലെ അടുത്ത ഗാനമായ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്. എന്നാല്‍ ആദ്യ ഗാനത്തിലേതു പോലെ ഇത്തവണ അഡാര്‍ ലൗ ക്ലിക്കായില്ല… മാണിക്യമലരായ പൂവി ഒറ്റ ദിനം കൊണ്ട് വൈറല്‍ ആയെങ്കില്‍ ഈ ഗാനവും ഒറ്റ ദിനം കൊണ്ട് തന്നെ വൈറലായി.. വൈറലായത് വേറെ ലെവലിലാണെന്ന് മാത്രം.
ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം ഒറ്റ ദിനം കൊണ്ട് തന്നെ ഡിസ് ലൈക്കുകള്‍ വാങ്ങിക്കൂട്ടി. ആദ്യ ദിനം തന്നെ 45K ലൈക്കുകളും 319K ഡിസ്ലൈക്കുകളുമാണ് ഫ്രീക്ക് പെണ്ണ് വാങ്ങിക്കൂട്ടിയത്. നാല് ദിവസം പിന്നിടുമ്പോള്‍ ഗാനത്തിന് 137K ലൈക്കുകളും 701K ഡിസ്ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഡിസ്ലൈക്കുകള് വാങ്ങിക്കൂട്ടിയെങ്കിലും പാട്ട് വൈറലായി എന്ന് തന്നെ പറയാം. അഞ്ച് ദിവസം കൊണ്ട് 10,527,269 പേരാണ് ഗാനം കണ്ടിരിക്കുന്നത്. കൂടാതെ ഈ ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാം സ്ഥാനത്താണ്.
പാട്ടിന് ഡിസ്ലൈക്കുകള് കൂടിയപ്പോള്‍ അപേക്ഷയുമായി സംവിധായകന് ഒമര്‍ ലുലുവും രംഗത്തെത്തിയിരുന്നു. അഡാര്‍ ലൗവിലെ പ്രധാന കഥാപാത്രമായ പ്രിയയോടുള്ള ദേഷ്യം ചിത്രത്തിനോട് തീര്‍ക്കരുതെന്നായിരുന്നു ഒമര്‍ ലുലുവിന്റെ അപേക്ഷ. പുതുമുഖങ്ങള്‍ ഒരുപാടുള്ള സിനിമയാണിതെന്നും പിന്തുണയ്ക്കണമെന്നും സിനിമയ്ക്ക് വേണ്ടി കാശു മുടക്കിയ നിര്‍മ്മാതാവിനും സ്വപ്നങ്ങളുണ്ടെന്നും ഒമര്‍ ലുലു അഭ്യര്‍ത്ഥിച്ചിരുന്നു. പ്രിയയോട് ഇഷ്ടമുള്ളവരും അല്ലാത്തവരും ഉണ്ടാകുമെന്നും നിങ്ങള്‍ക്ക് പ്രിയയെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാമെന്നും എന്നാല്‍ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുതെന്നും ഒമര്‍ ലുലു അഭ്യര്‍ത്ഥനയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
Oru Adaar Love Freek Penne Song goes on trending
