Connect with us

എന്റെ സാറെ…. ഓളുടെ ആ കണ്ണ്…; പുരികവും ചുണ്ടും കൊണ്ട് കീഴടക്കിയ പ്രകടനം ; സോഷ്യൽ മീഡിയ അന്വേഷിച്ച ആ മിടുക്കി ഇവിടെയുണ്ട് !

Malayalam

എന്റെ സാറെ…. ഓളുടെ ആ കണ്ണ്…; പുരികവും ചുണ്ടും കൊണ്ട് കീഴടക്കിയ പ്രകടനം ; സോഷ്യൽ മീഡിയ അന്വേഷിച്ച ആ മിടുക്കി ഇവിടെയുണ്ട് !

എന്റെ സാറെ…. ഓളുടെ ആ കണ്ണ്…; പുരികവും ചുണ്ടും കൊണ്ട് കീഴടക്കിയ പ്രകടനം ; സോഷ്യൽ മീഡിയ അന്വേഷിച്ച ആ മിടുക്കി ഇവിടെയുണ്ട് !

കഴിഞ്ഞ രണ്ട് ദിവസമായി പുരികവും ചുണ്ടും കൊണ്ടുള്ള അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് സോഷ്യൽ മീഡിയ ലോകത്തെ കീഴടക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. സമൂഹമാധ്യമങ്ങളിലുടനീളം പലരുടേയും സ്റ്റാറ്റസും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രം പോസ്റ്റിലും നിറയുകയാണ് ഈ മിടുമിടുക്കി.

‘സിറ്റി സ്ലംസ്’ എന്ന ആൽബത്തിലെ ‘റൺ റൺ ഐ ആം ഗോണ ഗെറ്റ് ഇറ്റ്..’ എന്ന മനോഹര ഗാനത്തിനൊപ്പം മുഖഭാവങ്ങൾ കൊണ്ട് മാത്രം അഭിനയിച്ചാണ് ഈ കൊച്ചുമിടുക്കി അമ്പരപ്പിച്ചത്. എന്നാൽ കുട്ടി ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി.

ജ്യോതികുമാരി 2390 എന്ന ഇൻസ്റ്റഗ്രം അക്കൗണ്ടിലാണ് കുട്ടിയുടെ വിഡിയോകൾ എത്തുന്നത്. എയ്ഞ്ചൽ റിതി എന്നാണ് അഞ്ചുവയസുകാരിയുടെ പേരെന്നും. കാഴ്ച്ചയിൽ ഒരു മലയാളി കുട്ടിയാണ് എന്ന് തോന്നുമെങ്കിലും കുട്ടി കൊൽക്കത്ത സ്വദേശിയാണ് യു കെ ജി യിൽ പഠിക്കുന്ന അഞ്ചു വയസ് മാത്രം പ്രായമുള്ള മോളാണ് ഇത് . കൊൽക്കത്ത സ്വദേശിയായ രവി മേഹ്തയുടെയും ജ്യോതി മേഹ്തയുടെയും ഏക മകളാണ് ഏഞ്ചൽ റിതി .

അച്ഛൻ രവി മെഹ്ത ബിസിനെസ്സുകാരനും ‘അമ്മ ജ്യോതി മെഹ്ത പോലീസ് കോൺസ്റ്റബിളുമാണ്.വളരെ ചെറുപ്പത്തിലേ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കിയിരുന്നു എന്നാണ് ‘അമ്മ പറയുന്നത്. അങ്ങനെ മകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായാണ് ടിക് ടോക്കിലും യൂട്യുബിലും ഒക്കെ അകൗണ്ട് തുടങ്ങുന്നത് . ഇൻസ്റ്റഗ്രമിലും ടിക്ടോകിലും യൂട്യൂബിലും മുൻപ് തന്നെ വൈറലായ കുട്ടി ഇപ്പോഴാണ് മലയാളിയുടെ ശ്രദ്ധ കൂടുതൽ നേടുന്നത്. ഒട്ടേറെ പേരാണ് ഇൻസ്റ്റയിൽ ഈ കുഞ്ഞിനെ പിന്തുടരുന്നത്.

നിരവധി പേർ ഈയൊരു ഗാനത്തിന് റീൽസ് ചെയ്തിട്ടുണ്ടെങ്കിലും ഏഞ്ചൽ റിതിയെ കടത്തിവെട്ടാൻ സാധിച്ചിട്ടില്ല. ഒരു അഞ്ചു വയസുകാരിയുടെ ആറ്റിറ്റ്യൂഡ് കണ്ടാൽ ആരും ഞെട്ടും. അത്ര ആറ്റിറ്റ്യൂടോടെയും പെർഫെക്‌ഷനോടെയുമാണ് ഈ മിടുക്കി റീൽ ചെയ്തിരിക്കുന്നത്. ഒരാൾ പഠിപ്പിച്ചു കൊടുത്താൽ പോലും പഠിച്ചെടുക്കാൻ സാധിക്കുന്ന പ്രായമല്ല ഏഞ്ചലിന്റേത്. അതുകൊണ്ടുതന്നെ ഈ അവിശ്വസനീയമായ പ്രകടനം ജന്മസിദ്ധമെന്നെ പറയാനാകൂ.. അതി തീക്ഷണമായ ആ കണ്ണുകൾക്ക് പിന്നിൽ എന്താണ് കാരണമെന്നാണ് പ്രേക്ഷകരും നോക്കിയത്.

അതിലും അമ്പരപ്പിച്ചത് ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയ ഈ പ്രായത്തിൽ ഇംഗ്ലീഷ് വരികൾക്കൊപ്പം ചുണ്ടനക്കി അഭിനയിച്ചതാണ്. മുഖത്തെ റൂഡ് ആറ്റിട്യൂടും കണ്ണുകൾ കൊണ്ട് കീഴ്പ്പെടുത്തുന്ന അഭിനയവും പുരികം കൊണ്ടുള്ള നൃത്തവും തലകൾ ചരിച്ചുകൊണ്ട് ഉടനടിയുള്ള പ്രകടനവും അടുത്തിടെയൊന്നും മലയാളി മനസ്സിൽ നിന്നും മായാൻ സാധ്യതയില്ല…

പുരികം പൊക്കി പ്രിയ വാര്യർ വൈറലായത് പോലെ അല്ല, ഈ പ്രകടനം തീപാറുന്നതാണെന്നാണ് വിലയിരുത്തൽ. വളരെ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമാണ് സോഷ്യൽ മീഡിയ ഈ കുട്ടിയെ നോക്കിക്കാണുന്നത്. സിനിമാതാരം ഗിന്നസ് പക്രു അടക്കമുള്ളവർ വിഡിയോ പങ്കുവച്ചിരുന്നു. ‘കിക്കിടിലോസ്ക്കി മോളൂ..’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് കൊടുത്ത കമന്റ്. ഈ കുട്ടിത്താരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും വിഡിയോയ്ക്കുമായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

about viral post

More in Malayalam

Trending

Recent

To Top