Connect with us

ജനപ്രീതി നേടിയ നായികമാരുടെ പട്ടികയില്‍ മഞ്ജുവിനെ കടത്തിവെട്ടി ഈ നടി; മഞ്ജു വാര്യര്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

Malayalam

ജനപ്രീതി നേടിയ നായികമാരുടെ പട്ടികയില്‍ മഞ്ജുവിനെ കടത്തിവെട്ടി ഈ നടി; മഞ്ജു വാര്യര്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

ജനപ്രീതി നേടിയ നായികമാരുടെ പട്ടികയില്‍ മഞ്ജുവിനെ കടത്തിവെട്ടി ഈ നടി; മഞ്ജു വാര്യര്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും കഴിവ് തെളിയിച്ച മലയാളി നടിമാരുണ്ട്. നയന്‍താര മുതല്‍ വിദ്യാബാലന്‍ വരെ ആ ലിസ്റ്റില്‍പെടും. എന്നാല്‍ ഏത് മലയാളി നടിയായിരിക്കും ജനപ്രീതിയില്‍ ഏറ്റവും മുന്നിലെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.

എല്ലാവരും ഒന്നിനൊന്ന് മികച്ചതായതിനാല്‍ തന്നെ ആ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ഒന്ന് ആലോചിക്കേണ്ടി വരും. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മികച്ച് നില്‍ക്കുന്നവരാണ് ഓരോരുത്തരും. സിനിമയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് പോലും ഇന്ന് സജീവമായി നില്‍ക്കുന്ന പല നടിമാരേക്കാള്‍ ജനപ്രീതിയുണ്ട്.

ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടിരുന്ന ലിസ്റ്റ് പ്രകാരം ജനപ്രീതിയില്‍ മുന്നില്‍ മലയാളി നായികമാരുടെ പട്ടികയില്‍ ദീര്‍ഘകാലമായി മുന്നില്‍ നിന്നിരുന്നത് മഞ്ജുവായിരുന്നു. എന്നാല്‍ ഓര്‍മാക്‌സ് മീഡിയയുടെ മെയ് മാസത്തെ ലിസ്റ്റില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. മഞ്ജുവിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് യുവ നടിയായ മമിത ബൈജു ആണ്.

ഈ വര്‍ഷം റിലീസായ പ്രേമലു എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത. എസ്എസ് രാജമൗലി അടക്കമുള്ള നിരവധി പ്രമുഖരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്. ബോക്‌സോഫീസില്‍ നിന്ന് 130 കോടിയിലേറെയാണ് ചെറിയ ബജറ്റില്‍ ഒരുങ്ങിയ പ്രേമലു കളക്ട് ചെയ്തത്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന മമിതയ്ക്ക് ബ്രേക്കായത് പ്രേമലു ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് താരമൂല്യത്തില്‍ മമിത ബൈജു ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മമിതയെ നേടി ഓഫറുകളും വന്നിരുന്നു. ലവ് ടുഡേയിലെ നായകനായ പ്രദീപിനൊപ്പം ഒരു ചിത്രത്തിലും നടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു താരങ്ങളുടെ പട്ടികയില്‍ മമിതയെന്ന് ഓര്‍മാക്‌സ് പറയുന്നു. അവിടെ നിന്ന് താരമൂല്യം പിന്നെയും ഉയര്‍ത്തിയാണ് മമിത ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ആദ്യമായി നായിക സ്ഥാനം കിട്ടിയപ്പോള്‍ അതില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതാണ് മമിതയുടെ താരമൂല്യം ഉയരാന്‍ കാരണമായത് എന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ഇത് ആദ്യമായിട്ടാണ് പട്ടികയില്‍ മഞ്ജു വാര്യരെ കടത്തിവെട്ടി ഒരു നടി ഒന്നാമതെത്തുന്നത്. പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ നടി പ്രതിഫലം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം മഞ്ജു നിലവില്‍ രണ്ടാം സ്ഥാനത്താണ്. ശോഭന മൂന്നാം സ്ഥാനം നിലനിര്‍ത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിന്റെ പ്രഖ്യാപനമാണ് ശോഭനയെ വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നത്. നാലാം സ്ഥാനത്ത് അനശ്വര രാജനനാണ് ഉള്ളത്.

അഞ്ചാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ് ഉള്ളത്. അനശ്വരയുടെ നേട്ടവും അത്ര ചെറുതല്ല. നിരവധി ചെറിയ ചിത്രങ്ങളിലൂടെ എത്തിയ അനശ്വര പിന്നീട് നായികയായി മികവ് കാണിക്കുകയായിരുന്നു. നേരിലും ഓസ്ലറിലുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് അനശ്വര കാഴ്ച്ചവെച്ചത്.

അതേസമയം മഞ്ജു വാര്യര്‍ക്ക് സമീപകാലത്ത് വലിയ ഹിറ്റുകളോ, റിലീസുകളോ ഇല്ല. വെള്ളരിപ്പട്ടണം ആണ് മഞ്ജുവന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യര്‍. തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top