അടിച്ച് ചെകിട് പൊട്ടിക്കുമെന്ന് മോഹൻലാൽ പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്…
By
Published on
എറണാകുളത്ത് നടന്ന അമ്മ താരസംഘടനയുടെ ജനറല്‍ബോഡി യോഗത്തിനിടെ നടന്‍ മോഹന്‍ലാല്‍ “അടിച്ച് ചെകിട് പൊട്ടിക്കു”മെന്ന് പറഞ്ഞ തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ ആരോടാണ് ഇങ്ങനെ പറഞ്ഞത്? മീറ്റിംഗിനിടെ തന്റെ സഹതാരങ്ങളോടാണോ ഈ ഡയലോഗെന്ന് പലരും ചിന്തിച്ചു. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്.
പരിപാടിക്കു ശേഷം ആഘോഷത്തിനായി കൊണ്ടുവന്ന കേക്കിനെ കുറിച്ചായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ആ കേക്കില്‍ ചാരി നില്‍ക്കരുതെന്നായിരുന്നു ഡയലോഗ്. സഹപ്രവര്‍ത്തകരോട് തര്‍ക്കിക്കുന്ന രീതിയിലായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
Original Version
Continue Reading
You may also like...
Related Topics:Featured