സിനിമ വിജയിക്കാൻ പ്രണയമാണെന്ന് പറഞ്ഞുപരത്തി.. തകർന്നത് എന്റെ കുടുംബ ജീവിതം
By
എക്കാലവും വിവാദ നായികയാണ് തമിഴ്നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാര്‍. വിജയകുമാറിന്റേയും അന്തരിച്ച നടി മഞ്ജുളയുടേയും മൂത്ത മകളാണ് വനിത. ഇപ്പോൾ, തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണിൽ മൽസരാർഥിയാണ്. ബിഗ് ബോസിലെ വിവാദനായികയും വനിത തന്നെയാണ്. ഇപ്പോഴിതാ വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നൃത്തസംവിധായകന്‍ റോബര്‍ട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും റോബര്‍ട്ട് ആരോപിക്കുന്നു. താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബര്‍ട്ട് പറയുന്നു.
സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15–20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന മുന്‍ഭര്‍ത്താവിന്റെ പരാതിയില്‍ തെലങ്കാന പൊലീസ് വനിതയെ ബിഗ് ബോസിലെത്തി ചോദ്യം ചെയ്തിരുന്നു.
dance maste robert , vanitha love affair truth
