മെഗാസ്റ്റാറിനെ തേടിയെത്തി വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം ; നേട്ടത്തിന് മുന്നിൽ ആവേശത്തോടെ നിറഞ്ഞു നിന്ന് ആരാധകർ
വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരത്തിന് അർഹനായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ഗ്രാമഫോണ്‍ ശില്‍പ്പവും അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഖത്തറിലെ പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ചേര്‍ന്നാണ് മലയാളത്തിലെ ഏറ്റവും ജനകീയ എഴുത്തുകാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുരസ്‌ക്കാര വിതരണ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. എംടി വാസുദേവന്‍ നായരാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതിലുകള്‍ എന്ന ചിത്രത്തില്‍ ബഷീറായി മമ്മൂട്ടി അഭിനയിച്ചിരുന്നു. ഈ സിനിമയിലെ പ്രകടനത്തിലൂടെ അന്താരാഷ്ട്ര വേദികളില്‍ നിന്ന് വരെ ആശംസ പ്രവാഹമായിരുന്നു. ബഷീറിന്റെ ആത്മാംശമുള്ള ബാല്യകാല സഖി എന്ന ചിത്രത്തിലും നായകനായിട്ടെത്തിയത് മമ്മൂട്ടിയായിരുന്നു. ഇക്കൊല്ലത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടന്മാര്‍ക്കുള്ള പട്ടികയില്‍ മമ്മൂട്ടിയുടെ പേരും വന്നിരുന്നു.
mamootty- vaikom muhammed basheer award
