Connect with us

നാടകപ്രവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

News

നാടകപ്രവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

നാടകപ്രവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

പ്രശസ്ത നാടകപ്രവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. ഓംചേരി എൻ എൻ പിള്ള അന്തരിച്ചു. നൂറ്റി രണ്ടാം വയസിൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എഴുത്തുകാരനാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

എൺപതിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി. ആൾ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ദില്ലിയിലെ മലയാളത്തിൻറെ സംസ്കാരിക അംബാസിഡർ കൂടിയായ നൂറ്റാണ്ടു ജീവിതമാണ് ഓംചേരിയുടേത്.

അറുപതുകളുടെ ആദ്യം ഓംചേരിയുടെ പരീക്ഷണനാടകങ്ങൾ ദില്ലിയിലെ മലയാള സാഹിത്യക്കൂട്ടായ്മകളിലെ നിറസാന്നിധ്യമായിരുന്നു. നടൻ മധു ഉൾപ്പെടെയുള്ളവരുടെ കളരിയായിരുന്നു ഓംചേരി നാടകങ്ങൾ. സഖാവ് ഏ.കെ.ജിയുടെ പ്രേരണയിലാണ് ഓംചേരി ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകം രചിച്ചത്.

2020ൽ ആകസ്മികം എന്ന കൃതിയ്ക്കാണ് എൻ എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്. 1972ൽ പ്രളയമെന്ന കൃതിയ്ക്കും 2010ൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2022ൽ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാർഡ് നൽകി ആദരിച്ചു.

More in News

Trending

Recent

To Top