വിവാഹത്തിന് മുന്നേ താമസം ഒരുമിച്ച്? ദിവ്യ ശ്രീധർ ഗർഭിണി? കല്യാണത്തിന് വയറില്ല! 14 ദിവസം കൊണ്ട് 9 മാസത്തെ വയർ!
നടൻ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും വിവാഹം ചെയ്തതോടെ നിരവധി വാർത്തകളാണ് എത്തിയത്. ഇരുവർക്കും എതിരേയായി സൈബർ ആക്രമണവും നടന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ആ വ്യാജ വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരിക്കയുകയാണ് ക്രിസും ദിവ്യ ശ്രീധറും.
കല്യാണത്തിന് മുന്നേ ഒരുമിച്ചായിരുന്നു താമസമെന്നും ദിവ്യ ഇപ്പോൾ പ്രെഗ്നന്റ് ആണെന്നുമാണ് ചില യൂട്യൂബ് ചാനലുകളിൽ വാർത്തയായി വന്നിരുന്നതായി ഇരുവരും വ്യക്തമാക്കി.
എന്നാൽ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് ചോദിച്ചതപ്പോൾ ഇതേ കുറിച്ച് തങ്ങൾ ആരും അറിഞ്ഞിരുന്നില്ലെന്നും വാർത്ത വന്നത് കണ്ടില്ലെന്നുമാണ് ദമ്പതികൾ മറുപടി നൽകിയത്.
അതേസമയം ദിവ്യ ആരണ്യം എന്ന സിനിമയിൽ ഒരു പാട്ട് സീനിൽ പ്രെഗ്നന്റ് ആയി അഭിനയിക്കുന്നുണ്ടെന്നും ആ സീൻ മാത്രം കട്ട് ചെയ്ത് വെച്ചിട്ടാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നും ക്രിസ് പറഞ്ഞു.
ഏത് ലോകത്താണ് ഈ ജീവിക്കുന്നത്. ഇൻസ്റ്റൻഡ് കോഫി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇൻസ്റ്റൻഡ് ഗർഭം എന്നൊക്കെ ആദ്യമായി ആണ് കേൾക്കുന്നതെന്നും ഒരു ലിമിറ്റ് ഒക്കെ വേണ്ടേ കഥ എഴുതുന്നതിലെന്നും ദിവ്യയും ക്രിസും വിമർശിച്ചു. തങ്ങളുടെ വിവാഹ ദിവസം വയറില്ല. 14 ദിവസം കൊണ്ട് 9 മാസത്തെ വയർ. എന്താണ് ഈ പ്രചരിക്കുന്നതെന്നും ദിവ്യ തമാശയായി പറഞ്ഞു.
