Connect with us

ശബരിമലയിൽ യുവതികൾ കയറിയാലും ഇല്ലെങ്കിലും ഒടിയന് കയറണം !!

Malayalam Breaking News

ശബരിമലയിൽ യുവതികൾ കയറിയാലും ഇല്ലെങ്കിലും ഒടിയന് കയറണം !!

ശബരിമലയിൽ യുവതികൾ കയറിയാലും ഇല്ലെങ്കിലും ഒടിയന് കയറണം !!

ശബരിമലയിൽ യുവതികൾ കയറിയാലും ഇല്ലെങ്കിലും ഒടിയന് കയറണം !!

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘താൻ പാതി ദൈവം പാതി’ എന്നൊരു ചൊല്ല് മലയാളത്തിൽ വളരെ കാലം മുൻപ് തന്നെ ഉണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സിനിമ ഒടിയൻ ഈ വരുന്ന ഡിസംബർ 14ന് ലോകമൊട്ടാകെയുള്ള നാലായിരത്തോളം തിയ്യേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ഒടിയനെ കുറിച്ചുള്ള മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ശബരിമലയിൽ സ്‌ത്രീകൾ കയറാനോ വേണ്ടയോ എന്നുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ സ്‌ത്രീകൾ കയറിയാലും ഇല്ലെങ്കിലും ഒടിയൻ ടീം മലകയറാനുളള ഒരുക്കത്തിലാണ്. ഈ മണ്ഡല കാലത്ത് അയ്യപ്പൻറെ അനുഗ്രഹം തേടി ഒടിയൻ ടീം ശബരിമലയിൽ എത്തും എന്നാണ് വാർത്തകൾ. എന്നാൽ ഈ വാർത്ത ഇത് വരെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മോഹൻലാൽ ഈ സംഘത്തിന്റെ കൂടെ ഉണ്ടാകുമോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

എല്ലാം അയ്യപ്പസ്വാമിയിൽ അർപ്പിച്ച് ഒടിയന്റെ വിജയത്തിനായി പ്രാർത്ഥിക്കാൻ ആണത്രേ ഈ സംഘം ശബരിമലയിൽ എത്തുന്നത്. ജാതി മത ഭേദമന്യേ ആർക്കും കയറി ചെല്ലാവുന്ന, ആത്മവിശുദ്ധിയുടെ ഈറ്റില്ലമായ ശബരിമല എക്കാലവും ചലച്ചിത്ര പ്രവർത്തകരുടെ ഇഷ്ടപ്പെട്ട ഇടമായിരുന്നു. ഗാനഗന്ധർവൻ യേശുദാസും, മോഹൻലാലും, വിവേക് ഒബ്‌റോയിമൊക്കെ പല തവണ ശബരിമല സന്ദർശനം നടത്തിയിട്ടുള്ളവരാണ്.

പരസ്യ ചലച്ചിത്ര മേഖലയിൽ പ്രശസ്‌തനായ വി.എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയൻ നാലായിരം സ്‌ക്രീനിൽ റിലീസ് ചെയ്യുന്നുണ്ടെങ്കിൽ മലയാളത്തിലെ ആദ്യ ദിന റെക്കോർഡുകൾ എല്ലാം നിലം പൊത്തുമെന്നുറപ്പാണ്. മാത്രമല്ല ആവറേജ് അഭിപ്രായം ലഭിച്ചാൽ പോലും തെന്നിന്ത്യൻ സിനിമയിലെ മിക്ക കളക്ഷൻ റെക്കോർഡുകളും മൂക്ക് കുത്തും.

Odiyan team to visit Sabarimala

More in Malayalam Breaking News

Trending

Recent

To Top