Connect with us

“എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി” – ഷാരൂഖ് ഖാൻ

Malayalam Breaking News

“എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി” – ഷാരൂഖ് ഖാൻ

“എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി” – ഷാരൂഖ് ഖാൻ

“എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി” – ഷാരൂഖ് ഖാൻ

പുറംമോടിയിൽ ആളുകളെ വിലായിരുത്തുന്ന സ്ഥലമാണ് സിനിമാലോകം. ഭംഗിയും നിറവും ശരീരഘടനയുമൊക്കെ ഇവർക്ക് പ്രശ്‌നമാണ്. എല്ലാ നാടിനടന്മാരും ഏതെങ്കിലും ഘട്ടത്തിൽ ഇത്തരത്തിൽ ബോഡി ഷെയിമിങ്ങിനു ഇരയായിട്ടുണ്ടാവും. മാധ്യമങ്ങൾ അത്തരത്തിൽ സ്ഥിരമായി വേട്ടയാടുന്ന ആളാണ് സുഹാന ഖാൻ. ഒരു ഷാരൂഖ് ഖാൻ ആരധകൻ തന്നെ സുഹാനയെ കാണാൻ ഭംഗിയില്ലെന്നു പറഞ്ഞിരുന്നു. അതിനൊക്കെ മറുപടി നൽകുകയാണ് ഷാരൂഖ് ഖാൻ.

ഏതൊരു പിതാവിനും സ്വന്തം മകള്‍ സുന്ദരിയായിരിക്കും തനിക്കും അങ്ങനെയാണെന്ന് പറയുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ ഷാരൂഖ് അഭിനയിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത്തരം പരസ്യങ്ങളില്‍ തങ്ങള്‍ അഭിനയിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് സിനിമാ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

തന്റെ ആരാധകരോട് താന്‍ സത്യസന്ധതയില്ലാതെ പെരുമാറിയിട്ടില്ലെന്ന് ഷാരൂഖ് പറഞ്ഞു. പുറംമോടിയില്‍ അല്ല ആളുകളെ താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞാന്‍ സുന്ദരനല്ല, എനിക്ക് നല്ല ശരീരമില്ല, നന്നായി നൃത്തം ചെയ്യാന്‍ അറിയുകയുമില്ല, എനിക്ക് നല്ല തലമുടിയില്ല, സിനിമയില്‍ എങ്ങനെ സൂപ്പര്‍താരമാകാം എന്ന് പറഞ്ഞു തരുന്ന ഒരു വിദ്യാലയത്തില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. അങ്ങനെയിരിക്കുന്ന ഞാന്‍ എങ്ങനെ മറ്റുള്ളവരെ വിലയിരുത്തും.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. എനിക്ക് അമാനു ഷികമായ ശക്തികള്‍ ഒന്നുമില്ല. എന്നിട്ടും സിനിമാ പോസ്റ്ററുകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അത് പുറംമോടി കണ്ടു മയങ്ങുന്ന ഒരു സമൂഹത്തിന്റെ ഭാഗം അല്ലാത്തത് കൊണ്ടായിരിക്കണം.

സത്യസന്ധമായി ഞാന്‍ പറയും, എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല- ഷാരൂഖ് പറഞ്ഞു.സാമൂഹിക മാധ്യമങ്ങളില്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.

sharukh khan about daughter

More in Malayalam Breaking News

Trending