Connect with us

കുറച്ചു കഞ്ഞി എടുക്കട്ടേ … വിമർശകർക്ക് അതെ നാണയത്തിൽ ഒടിയന്റെ മറുപടി !!

Malayalam Breaking News

കുറച്ചു കഞ്ഞി എടുക്കട്ടേ … വിമർശകർക്ക് അതെ നാണയത്തിൽ ഒടിയന്റെ മറുപടി !!

കുറച്ചു കഞ്ഞി എടുക്കട്ടേ … വിമർശകർക്ക് അതെ നാണയത്തിൽ ഒടിയന്റെ മറുപടി !!

കുറച്ചു കഞ്ഞി എടുക്കട്ടേ … വിമർശകർക്ക് അതെ നാണയത്തിൽ ഒടിയന്റെ മറുപടി !!

മോഹൻലാലിൻറെ ഒടിയൻ തിയ്യേറ്ററുകൾ പൂരപ്പറമ്പാക്കി മുന്നേറുകയാണ്. ഇതിനിടക്ക് ഒരുപാടാളുകൾ ചിത്രത്തെ ഡീഗ്രേഡ് ചെയ്‌തു കൊണ്ടുള്ള പോസ്റ്റുകൾ ധാരാളമായി ഷെയർ ചെയ്യുന്നുണ്ട്. ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന പേരിൽ ഒരു സിനിമയേയും അതിന്റെ സംവിധായകനെയും ഫേസ്‌ബുക്കിലൂടെ കൊല്ലാക്കൊല ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചില മോഹൻലാൽ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയെ മോശമാക്കി പോസ്റ്റിടുന്നവർ എല്ലാം ഉപയോഗിക്കുന്ന “കുറച്ചു കഞ്ഞിയെടുക്കട്ടെ’ എന്ന വാചകം ആദ്യ ദിന കളക്ഷന്റെ പോസ്റ്ററിൽ വരെ ഉപയോഗിച്ച് ഒടിയൻ ടീം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. നിങ്ങൾ എത്ര മോശമാക്കി പറഞ്ഞാലും പ്രേക്ഷകർ ഈ സിനിമയെ കൈവിടില്ല എന്ന് ഹേറ്റേഴ്‌സിന് ഒരു മറുപടി കൂടി നൽകുകയാണ് ഈ പോസ്റ്ററിലൂടെ ഒടിയൻ ടീം.

ആദ്യ ദിനം വളരെ മോശം അഭിപ്രായം ലഭിച്ച ചിത്രത്തിന് ഇന്നലെ മുതൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നു മുതൽ ആ റൂട്ടും മാറുമെന്നാണ് സൂചന. ശനിയും ഞായറും കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. കുടുംബപ്രേക്ഷകരാണ് മുൻ‌വിധികളൊന്നും ഇല്ലാതെ ചിത്രം കാണാൻ എത്തുന്നത്. അങ്ങനെയെങ്കിൽ ആദ്യദിവസത്തെ ശോകാവസ്ഥ മാറ്റാൻ കുടുംബപ്രേക്ഷകർക്ക് കഴിയും. ചിത്രം വീണ്ടും ചരിത്രം കുറിക്കാനാണ് സാധ്യത.

Odiyan new poster

More in Malayalam Breaking News

Trending

Recent

To Top