Connect with us

ഒടിയന്റെ ഉത്തരവാദിത്യം മോഹൻലാലിന് … സംവിധായകനെ കല്ലെറിയുന്നത് ആരെന്നു അറിയാം – ഭാഗ്യലക്ഷ്മിയുടെ വിമർശനം ഉന്നം വയ്ക്കുന്നത് ആരെ?

Malayalam Breaking News

ഒടിയന്റെ ഉത്തരവാദിത്യം മോഹൻലാലിന് … സംവിധായകനെ കല്ലെറിയുന്നത് ആരെന്നു അറിയാം – ഭാഗ്യലക്ഷ്മിയുടെ വിമർശനം ഉന്നം വയ്ക്കുന്നത് ആരെ?

ഒടിയന്റെ ഉത്തരവാദിത്യം മോഹൻലാലിന് … സംവിധായകനെ കല്ലെറിയുന്നത് ആരെന്നു അറിയാം – ഭാഗ്യലക്ഷ്മിയുടെ വിമർശനം ഉന്നം വയ്ക്കുന്നത് ആരെ?

ഒടിയന്റെ ഉത്തരവാദിത്യം മോഹൻലാലിന് … സംവിധായകനെ കല്ലെറിയുന്നത് ആരെന്നു അറിയാം – ഭാഗ്യലക്ഷ്മിയുടെ വിമർശനം ഉന്നം വയ്ക്കുന്നത് ആരെ?

ഭാഗ്യലക്ഷ്മിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. സിനിമയിലെ മികച്ച ഡബ്ബിങ് കാലാകാരിയാണ് ഭാഗ്യലക്ഷ്മി. അടുത്ത കാലത് അഭിനയരംഗത്തേക്ക് വന്നു തനിക്ക് നന്നായി അഭിനയിക്കാനറിയാമെന്ന കാണിച്ചു തരികയും ചെയ്തു. ഒടിയൻ സിനിമ കണ്ട് അതിനെക്കുറിച്ചു ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. മോഹൻലാലിനെപ്പോലൊരു നാടാണ് സിനിമ നന്നായി അറിയാമെന്നും ഒടിയൻ നല്ലൊരു സിനിമയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്

ഒരു ഹർത്താൽ തകർക്കാനുളള അത്രയും ഫാൻസ് ഉളള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് “ഒടിയൻ” എന്ന സിനിമ ഇറങ്ങിയ ദിവസം..
നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോൾ തന്റെ


സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിർമ്മാതാവു കൂടിയാണ്..പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല.മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് “ഒടിയൻ” എന്നാണ് എന്റെ അഭിപ്രായം.ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.
സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും.ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ?മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ?
സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..
അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?….ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാര്യർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല…ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ..

bhagyalakshmi talk about mohanlal and odiyan

More in Malayalam Breaking News

Trending

Recent

To Top