Connect with us

ഒടിയൻ ഹിന്ദിയിലേക്ക്; മാണിക്യനായെത്തുന്നത് സൂപ്പർ താരം !! സംവിധാനം ശ്രീകുമാർ തന്നെയോ ?!

Malayalam Breaking News

ഒടിയൻ മാണിക്യൻ ഇനി ഹിന്ദി സംസാരിക്കും. മലയാളത്തിൽ വലിയ വിജയമായി തിയ്യേറ്ററുകൾ കീഴടക്കി മുന്നേറുന്ന ഒടിയൻ മാണിക്യന്റെ ഹിന്ദി വരുന്നു. ഹിന്ദി പകർപ്പവകാശം മുൻപേ തന്നെ വിട്ടു പോയിരുന്നുവെങ്കിലും സിനിമയെ കുറിച്ചോ, ആരാണ് അഭിനയിക്കുന്നത് എന്നതിനെ കുറിച്ചോ ഒരു കാര്യവും പുറത്തു വിട്ടിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ ആ വാർത്തയും പുറത്തു വന്നിരിക്കുകയാണ്. ബോളിവുഡ്ഡ് ആക്ഷൻ താരം ഹൃതിക് റോഷൻ ആണത്രേ ഒടിയൻ മാണിക്യനായി എത്തുന്നത്. ഒടിയന്റെ മലയാളം പതിപ്പിൽ നിന്ന് വലിയ മാറ്റങ്ങളോടെയാകും ബോളിവുഡിൽ ഒടിയൻ എത്തുക. സംവിധാനം ആരാണെന്ന് ഇത് വരെ പുറത്തു വന്നിട്ടില്ല. ശ്രീകുമാർ മേനോൻ തന്നെ ആകുമോ എന്ന കാര്യവും അറിയില്ല.

മലയാളത്തിൽ 30 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റെങ്കിൽ ഹിന്ദിയിൽ അത് 150 കോടിയോളം രൂപയിൽ ആയിരിക്കും ഒരുങ്ങുക എന്നറിയുന്നു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം നില നിൽക്കുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ഹിന്ദിയിൽ വരുമ്പോൾ അവിടത്തെ പ്രേക്ഷകർ അതെത്രത്തോളം ഏറ്റെടുക്കും എന്ന സംശയത്തിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. എന്തായാലും കാത്തിരിക്കാം നമുക്ക്.

Odiyan Hindi remake

More in Malayalam Breaking News

Trending

Recent

To Top