Connect with us

നടൻ മാധവനിത് അഭിമാനനിമിഷം;ദേശീയതലത്തിൽ സ്വർണ്ണം നേടി മാധവന്റെ മകൻ വേദാന്ത്

Malayalam Breaking News

നടൻ മാധവനിത് അഭിമാനനിമിഷം;ദേശീയതലത്തിൽ സ്വർണ്ണം നേടി മാധവന്റെ മകൻ വേദാന്ത്

നടൻ മാധവനിത് അഭിമാനനിമിഷം;ദേശീയതലത്തിൽ സ്വർണ്ണം നേടി മാധവന്റെ മകൻ വേദാന്ത്

നടൻ മാധവനിത് അഭിമാനനിമിഷം;ദേശീയതലത്തിൽ സ്വർണ്ണം നേടി മാധവന്റെ മകൻ വേദാന്ത്


ദേശീയ തലത്തില്‍ നീന്തലില്‍ സ്വര്‍ണ്ണം നേടി നടന്‍ മാധവന്റെ മകന്‍ വേദാന്ത്.ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷണല്‍ സ്കൂള്‍ ഗെയിംസിലാണ് വേദാന്ത് മാധവന്‍ നീന്തലില്‍ മെഡല്‍ നേടിയത്.മാധവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ മകന്റെ നേട്ടം പങ്കുവച്ചു.

“ദേശീയ തലത്തിലെ ആദ്യ സ്വര്‍ണ്ണം നൂറു മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മകന്‍ നേടി. ദൈവത്തിനു നന്ദി. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും. അഭിമാനം, കൃതജ്ഞത,” മാധവന്‍ പോസ്റ്റിൽ കുറിച്ചു.

ഏപ്രിലില്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന രാജ്യാന്തര നീന്തല്‍ മത്സരത്തിലും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിട്ടുണ്ട് മുംബൈയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വേദാന്ത്. തനിക്കും സരിതയ്ക്കും ഇത് അഭിമാനനിമിഷമാണെന്ന് അന്നും മാധവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

മാനേജ്‌മന്റ്‌ രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന്‍ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്‌ സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന്‍ തന്‍റെ ശിഷ്യയും കൂടുകാരിയുമായിരുന്ന സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഒരേയൊരു മകനാണ് വേദാന്ത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന്‍ മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്‍റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.

madhavan’s son win gold medal in SGFI national school games

More in Malayalam Breaking News

Trending

Recent

To Top